കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സ്വതന്ത്ര രാജ്യമല്ലാതായി മാറുന്നുവെന്ന് ഫ്രീഡം ഹൗസിന്‍റെ റിപ്പോര്‍ട്ട്; ഏകാധിപത്യത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: സ്വതന്ത്ര രാജ്യം എന്ന പദവിയില്‍ നിന്നും ഇന്ത്യ ഏറെ പിന്നോട്ട് പോവുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനായ ഫ്രീഡം ഹൗസ് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പൂര്‍ണ്ണ സ്വതന്ത്ര രാജ്യമായിരുന്ന ഇന്ത്യ ഇപ്പോള്‍ ഭാഗിക സ്വതന്ത്ര രാജ്യം എന്നതിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നാണ് ഫ്രീഡം ഹൗസ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വതന്ത്രരാജ്യമായി മാറുന്ന ഘട്ടത്തില്‍ ഇന്ത്യ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും രാജ്യം ഏറെ പിന്നോട്ട് പോയെന്നാണ് റിപ്പോര്‍ട്ടിന്‍റെ അവകാശവാദം.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. മോദി ഭരണം ആരംഭിച്ചത് മുതല്‍ ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകർച്ച സംഭവിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ പോലും വലിയ സമ്മര്‍ദ്ദമാണ് ഉള്ളത്. മുസ്ലിം ജനവിഭാഗം വലിയ ഭീഷണി നേരിടുന്നു. കൊവിഡ് വ്യാപനകാലത്ത് കുടിയേറ്റ തൊഴിലാളികള്‍ വലിയ ദുരിതം നേരിട്ടു. വൈറസ് വ്യാപനത്തിന്‍റെ പേരില്‍ മുസ്ലീങ്ങളെ കുറ്റക്കാരാക്കാന്‍ മനപൂര്‍വ്വമായി ശ്രമം നടന്നതായും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

mann-ki-baat

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും വന്‍തോതില്‍ ഹനിക്കപ്പെട്ടു. അക്കാദമീഷ്യന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വലിയ ഭീഷണിയുടെ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആൾക്കൂട്ടക്കൊല അടക്കമുള്ള ആക്രമണങ്ങൾ അരങ്ങേറുന്നത്. ലവ് ജിഹാദിന്‍റെ പേരില്‍ നിരവധി മുസ്ലിം യുവാക്കള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 71 ആയിരുന്നു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണംകോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണം

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
Freedom House down grades india to 'partial free' country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X