കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പുഷ്‌പം ബിജെപി തിരഞ്ഞെടുപ്പ്‌ ചിഹ്നമായി ഉപയോഗിക്കുന്നത്‌ തടയണമെന്ന്‌ പൊതുതാല്‍പര്യ ഹരജി

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ദേശീയ പുഷ്‌പമായ താമര തിരഞ്ഞെടുപ്പ്‌ ചിഹ്നമായി ഉപയോഗിക്കുന്നത്‌ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പൊതുതാല്‍പര്യ ഹരജി . തമര ഒരു ദേശീയ പുഷ്‌പം എന്ന നിലക്ക്‌ വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ഇത്‌ വോട്ടര്‍മാരെ സ്വാധിനീക്കാന്‍ വഴിയൊരുക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കാന്‍ അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനാവശ്യമായ നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

lotus

Recommended Video

cmsvideo
Actor Krishnakumar exclusive interview

അലഹബാദ്‌ ഹൈക്കോടതിയിലാണ്‌ ഹരജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌. ഹരജിയില്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മറുപടി അറിയിക്കാന്‍ അലഹബാദ്‌ ഹൈക്കോടതി ആവശ്യപ്പെട്ടു.ഗോരഖ്‌പൂര്‍ ജില്ലയിലെ കാളിശങ്കറാണ്‌ പൊതു താല്‍പര്യ ഹരജി നല്‍കിയത്‌. രജിസ്റ്റര്‍ ചെയ്‌ത രാഷ്ടട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയുമായി ഉപയോഗിക്കാന്‍ അവരം അനുവദിക്കരുതെന്നും പൊതു താല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

English summary
Freeze lotus as bjp's party symbol; a PIL filed in Allahabad high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X