കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ കരാറിന് പിന്നാലെ ഫ്രാന്‍‍സ് അനില്‍ അംമ്പാനിക്ക് നല്‍‍കിയത് 1100 കോടിയുടെ നികുതിയളവ്

Google Oneindia Malayalam News

Recommended Video

cmsvideo
അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ ഔദാര്യം

പാരീസ്: റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 മില്യണ്‍ ഡോളറിന്‍റെ (ഏകദേശം 1100 കോടി ഇന്ത്യന്‍ രൂപ) നികുതിയിളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രത്തിന്‍റെ വെളിപ്പെടുത്തല്‍.

ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കാരാറിലെ പങ്കാളിയായ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് നികുതിയിളവ് ലഭിച്ചെന്നാണ് ഫ്രഞ്ച് ദിനപത്രമായ 'ലെ മൊൺഡെ' റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍</strong>രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്കാണ് നികുതി ഇളവ് ലഭിച്ചത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നികുതിവെട്ടിപ്പിന് നടപടി നേരിട്ട് കമ്പനിക്ക് 151 മില്യണ്‍ ഡോളര്‍ പിഴ വിധിച്ചിരുന്നു.

 modi

ഇതേ തുടര്‍ന്ന് നികിതുയിളവിനായി കമ്പനി സര്‍ക്കാറിനെ സമീപിച്ചെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. എന്നാല്‍ 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ ഫ്രാന്‍സുമായി റഫാല്‍ ഇടപാടില്‍ ഒപ്പിട്ടതോടെ അനില്‍ അംമ്പാനിയുടെ കമ്പനിക്ക് നികുതി ഇളവ് നല്‍കുകയായിരുന്നെന്നാണ് 'ലെ മൊൺഡെ' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
French authorities cleared Anil Ambani's $162 billion debt after NDA deal, says local media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X