ഒരു പാക് പൈലറ്റ് പോലും പരിശീലനം നേടിയില്ല: റാഫേല്‍ വാര്‍ത്ത തള്ളി ഫ്രാന്‍സ്, വ്യാജ വാര്‍ത്തയെന്ന്!!
ദില്ലി: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ പാക് പൈലറ്റുകള്‍ക്ക് പരിശീലനം നല്‍കിയെന്ന വാര്‍ത്ത തള്ളി ഫ്രാന്‍സ്. ദില്ലിയിലെ ഫ്രഞ്ച് അംബാസിഡറാണ് ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയത്. അനേരിക്കന്‍ ഏവിയേഷന്‍ രംഗത്തെ ഐന്‍ ഓണ്‍ലൈന്‍. കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാക് പൈലറ്റുമാര്‍ക്ക് റാഫേല്‍ വിമാനം പറത്താന്‍ പരിശീലനം ലഭിച്ചെന്ന വാര്‍ത്ത ഇന്ത്യയ്ക്കും ആശങ്ക നല്‍കുന്നതാണ്.
ഫ്രഞ്ച് അംബാസഡറായ അലക്സാണ്ട്രെ സീഗ്ലെറാണ് പുറത്തുവന്നത് വ്യാജവാര്‍ത്തകളാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇത് വ്യാജവാര്‍ത്തയാണെന്ന് തനിക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു പാകിസ്താനി പൈലറ്റ് പോലും പരിശീലിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ബോധ്യമുണ്ടെന്നും ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഫ്രാന്‍സ്- ഇന്ത്യ റാഫേല്‍ കരാര്‍ വിവാദങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ടും പുറത്തുവരിന്നത്.

2019 മാര്‍ച്ചിലാണ് ഖത്തര്‍ വാങ്ങിയആദ്യത്തെ റേഫേല്‍ ജെറ്റ് ഖത്തറിന് കൈമാറുന്നത്. ഖത്തര്‍ എയര്‍ഫോഴ്സ് വാങ്ങിയ റാഫേല്‍ വിമാനം പറപ്പിക്കാന്‍ ഫ്രാന്‍സില്‍ വെച്ച് പാകിസ്താനി എക്സ്ചേഞ്ച് പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ദസോള്‍ട്ട് ഏവിയേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യ ദസോള്ട്ടിനോട് വിദശീകരണവും തേടിയിരുന്നു.
2017ല്‍ ഖത്തറില്‍ നിന്ന് പരിശീലനം നേടിയ എക്സ്ചേഞ്ച് പൈലറ്റുമാര്‍ പാകിസ്താനികളായിരുന്നു. ലോകത്തെ പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും പാകിസ്താനി എക്സ്ചേഞ്ച് സൈനികരുടെ സേവനം ഉപയോഗിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. 36 ബാച്ച് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യ 58,000 കോടിക്ക് ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്. വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications