കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പാക് പൈലറ്റ് പോലും പരിശീലനം നേടിയില്ല: റാഫേല്‍ വാര്‍ത്ത തള്ളി ഫ്രാന്‍സ്, വ്യാജ വാര്‍ത്തയെന്ന്!!

  • By Desk
Google Oneindia Malayalam News

ദില്ലി: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ പാക് പൈലറ്റുകള്‍ക്ക് പരിശീലനം നല്‍കിയെന്ന വാര്‍ത്ത തള്ളി ഫ്രാന്‍സ്. ദില്ലിയിലെ ഫ്രഞ്ച് അംബാസിഡറാണ് ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയത്. അനേരിക്കന്‍ ഏവിയേഷന്‍ രംഗത്തെ ഐന്‍ ഓണ്‍ലൈന്‍. കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാക് പൈലറ്റുമാര്‍ക്ക് റാഫേല്‍ വിമാനം പറത്താന്‍ പരിശീലനം ലഭിച്ചെന്ന വാര്‍ത്ത ഇന്ത്യയ്ക്കും ആശങ്ക നല്‍കുന്നതാണ്.

ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ അഖിലേഷ്; യാദവക്കരുത്തിലെ 'യുവ രാജാവിനെ'ക്കുറിച്ച് അറിയാംബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ അഖിലേഷ്; യാദവക്കരുത്തിലെ 'യുവ രാജാവിനെ'ക്കുറിച്ച് അറിയാം

ഫ്രഞ്ച് അംബാസഡറായ അലക്സാണ്ട്രെ സീഗ്ലെറാണ് പുറത്തുവന്നത് വ്യാജവാര്‍ത്തകളാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇത് വ്യാജവാര്‍ത്തയാണെന്ന് തനിക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു പാകിസ്താനി പൈലറ്റ് പോലും പരിശീലിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ബോധ്യമുണ്ടെന്നും ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഫ്രാന്‍സ്- ഇന്ത്യ റാഫേല്‍ കരാര്‍ വിവാദങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ടും പുറത്തുവരിന്നത്.

rafale-aircarft-1

2019 മാര്‍ച്ചിലാണ് ഖത്തര്‍ വാങ്ങിയആദ്യത്തെ റേഫേല്‍ ജെറ്റ് ഖത്തറിന് കൈമാറുന്നത്. ഖത്തര്‍ എയര്‍ഫോഴ്സ് വാങ്ങിയ റാഫേല്‍ വിമാനം പറപ്പിക്കാന്‍ ഫ്രാന്‍സില്‍ വെച്ച് പാകിസ്താനി എക്സ്ചേഞ്ച് പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ദസോള്‍ട്ട് ഏവിയേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യ ദസോള്‍ട്ടിനോട് വിദശീകരണവും തേടിയിരുന്നു.

2017ല്‍ ഖത്തറില്‍ നിന്ന് പരിശീലനം നേടിയ എക്സ്ചേഞ്ച് പൈലറ്റുമാര്‍ പാകിസ്താനികളായിരുന്നു. ലോകത്തെ പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും പാകിസ്താനി എക്സ്ചേഞ്ച് സൈനികരുടെ സേവനം ഉപയോഗിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. 36 ബാച്ച് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യ 58,000 കോടിക്ക് ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്. വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ്.

English summary
French envoy denies Pakistani pilots were trained on Rafale fighter jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X