കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഓഫീസിൽ 5 പേർക്ക് അസുഖം, ആരോഗ്യ സേതു ആപ്പിനെതിരെ തെളിവ് പുറത്ത് വിട്ട് ഹാക്കർ!

Google Oneindia Malayalam News

ദില്ലി: കൊവിഡ് രോഗവ്യാപനം നിരീക്ഷിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുളള ആശങ്കകള്‍ ശക്തമാകുന്നു. ആരോഗ്യ സേതു ആപ്പ് പൗരനെ നിരീക്ഷിക്കാനുളള സംവിധാനം ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ആരോപിച്ചിരുന്നു.

പിന്നാലെ രാഹുലിന്റെ ആരോപണം ശരിവെച്ച് ഫ്രഞ്ച് ഹാക്കറായ എലിയട്ട് ആള്‍ഡേഴ്‌സണ്‍ രംഗത്ത് എത്തിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ ആരോഗ്യ സേതു ആപ് സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. പിന്നാലെ കൂടുതല്‍ തെളിവുകളായി ഹാക്കര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

സ്വകാര്യത അപകടത്തിൽ

സ്വകാര്യത അപകടത്തിൽ

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും 90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണ് എന്നുമാണ് ഹാക്കറായ എലിയട്ട് ആള്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ആരോഗ്യ സേതു ആപ്പിനെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണ് എന്നും എലിയട്ട് ആള്‍ഡേഴ്‌സണ്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ

പ്രധാനമന്ത്രിയുടെ ഓഫീസിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലുളളവര്‍ അടക്കം അസുഖബധിതരാണ് എന്നാണ് എലിയട്ട് ആള്‍ഡേഴ്‌സണ്‍ ഒടുവില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേര്‍ അസുഖ ബാധിതരായി എന്നാണ് ട്വീറ്റില്‍ പറയുന്നത്. കൂടാതെ സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ക്കും സുഖമില്ലെന്നും പാര്‍ലമെന്റിലെ ഒരാള്‍ക്ക് രോഗബാധ ഉണ്ടെന്നും ഹാക്കര്‍ അവകാശപ്പെടുന്നു.

ഇനിയും വേണോ തെളിവ്

ഇനിയും വേണോ തെളിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായെന്നും ഇത്രയും തെളിവുകള്‍ പോരെങ്കില്‍ ഇനിയും വേണോ എന്നും ട്വീറ്റില്‍ എലിയട്ട് ആള്‍ഡേഴ്‌സണ്‍ ചോദിക്കുന്നു. ആരോഗ്യ സേതു ആപ്പിലെ സുരക്ഷാ പാളിച്ചകള്‍ സംബന്ധിച്ച് സാങ്കേതിക വിശദീകരണങ്ങള്‍ അടക്കമുളള ലേഖനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും എലിയട്ട് ആള്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു.

നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം

നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം

കൊവിഡ് ബാധിക്കാനുളള സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. സര്‍ക്കാര്‍ ജീവനക്കാരും വിദേശത്ത് നിന്ന് തിരിച്ച് എത്തുന്നവരും അടക്കമുളളവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ആരോപണവുമായി രംഗത്ത് വന്നത്.

അതിനൂതനമായ നിരീക്ഷണ സംവിധാനം

അതിനൂതനമായ നിരീക്ഷണ സംവിധാനം

ആരോഗ്യ സേതു ഒരു അതിനൂതനമായ നിരീക്ഷണ സംവിധാനമാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതിന്. ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു.

Recommended Video

cmsvideo
ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്ത് ഫ്രഞ്ച് ഹാക്കര്‍ | Oneindia Malayalam
ഒരു വിവരവും ചോര്‍ന്നിട്ടില്ല

ഒരു വിവരവും ചോര്‍ന്നിട്ടില്ല

എന്നാല്‍ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇക്കാര്യം വിദഗ്ധര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആരോഗ്യസേതു ആപ്പ് തുടര്‍ച്ചയായി പരിശോധിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നും ആപ്ലിക്കേഷന്‍ ടീം അവകാശപ്പെടുന്നു. ആരോഗ്യ സേതു സുരക്ഷിതമല്ലെന്ന ആരോപണം തളളി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്ത് എത്തിയിട്ടുണ്ട്.

English summary
French hacker Elliot Alderson against Aarogya Setu app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X