കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സാമ്പത്തിക പരിഷ്‌കാരം മികച്ചതെന്ന്

Google Oneindia Malayalam News

ദില്ലി: റെയില്‍വേ ചാര്‍ജ് കൂടി, പഞ്ചസാര വില കൂടി, പെട്രോളിനും ഡീസലിനും വില കൂടി, ഉള്ളിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വില കൂടാന്‍ ഒരുങ്ങുന്നു. എന്നിട്ടും നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്താന്‍ ആളുണ്ടെന്നോ. അതെ, ഉണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് മന്ത്രി ലോറന്‍സ് ഫാബിയസാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വാഴ്ത്തുന്നത്.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫ്രഞ്ച് മന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യാപാരം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഫ്രാന്‍സ് ഇന്ത്യയുമായി സഹകരണം വര്‍ദ്ധിപ്പിക്കും. ടൂറിസത്തിലും നഗരവികസനത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ കൂട്ടും.

MODI

വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരുമായും ഫാബിയാസ് കൂടിക്കാഴ്ച നടത്തി. ഭീകരവാദമാണ് സുഷമ - ലോറന്‍സ് ചര്‍ച്ചയില്‍ മുഖ്യ വിഷയമായത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രമുഖ യൂറോപ്യന്‍ നേതാവാണ് ലോറന്‍സ് ഫാബിയസ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ ലോറന്‍സ് ഫാബിയസ് അഭിനന്ദിച്ചു. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ഫ്രാന്‍സിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മുംബൈയിലെത്തിയ ലോറന്‍സ് ഫാബിയസ് അവിടെയും ചില പരിപാടികളില്‍ പങ്കെടുത്തു.

English summary
Visiting French Foreign Minister Laurent Fabius met Prime Minister Narendra Modi and invited him to visit France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X