കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖിനി നിരോധനത്തെ അംഗീകരിക്കുന്നു:ഫ്രഞ്ച് പ്രധാനമന്ത്രി, ഫ്രഞ്ച് മൂല്യങ്ങള്‍ക്ക് നിരക്കാത്തതോ!!!

  • By Sandra
Google Oneindia Malayalam News

പാരിസ്: മുസ്ലിം വനിതകള്‍ നീന്തല്‍ക്കുളത്തില്‍ ധരിക്കുന്ന ബുര്‍ഖിനി നിരോധനത്തെ പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി. ബുര്‍ഖിനി ഫ്രഞ്ച് മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ പ്രാദേശികമായി ബുര്‍ഖിനിയ്ക്കുള്ള നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ വാദം.

ചാര്‍ളി ഹെബ്ദോ മുസ്ലിങ്ങളുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു!!! മാസിക ആക്രമണത്തെ ക്ഷണിച്ചുവരുത്തുമോചാര്‍ളി ഹെബ്ദോ മുസ്ലിങ്ങളുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു!!! മാസിക ആക്രമണത്തെ ക്ഷണിച്ചുവരുത്തുമോ

ബിക്കിനി ധരിക്കാന്‍ കഴിയാത്ത മുസ്ലിം സ്ത്രീകള്‍ പകരം ധരിക്കുന്ന വസ്ത്രമാണ് ബുര്‍ഖിനി. മുസ്ലിം സ്ത്രീകള്‍ക്ക് ശരീരം മുഴുവന്‍ മറയ്ക്കാന്‍ കഴിയുന്ന വസ്ത്രമാണിത്. എന്നാല്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രാന്‍സിലെ അഞ്ച് റിവിയേറ ബീച്ചുകളില്‍ ബുര്‍ഖിനി ധരിച്ച് പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. മേയര്‍ ലിസ്‌നാര്‍ഡാണ് ബുര്‍ഖിനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ബഹുമാനിക്കാത്ത വസ്ത്രമാണ് ഇതെന്നാണ് ബുര്‍ഖിനിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം. മുസ്ലിം സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ തടയാനും ഈ നീക്കം സഹായിക്കുമെന്നും ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കുന്നു.

burkhini

ബുര്‍ഖ ധരിക്കുന്നത് വിലക്കിക്കൊണ്ട് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി നേരത്തെ ഉത്തരവിറക്കിയിരുന്നു ഇതിന് പിന്നാലെയാണ് ബുര്‍ഖിനിയ്ക്കും വിലക്ക് വന്നിട്ടുള്ളത്. ബുര്‍ഖിനി നിരോധനത്തിനെതിരെ വ്യാപകമായി എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തിലാണ് നിരോധനത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

English summary
French PM supports burkini ban, calls outfit 'against French values'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X