ശുദ്ധവായു പത്തനംതിട്ടയിൽ; വായുമലിനീകരണം ഏറ്റവും കൂടുതൽ ദില്ലിയിൽ
ദില്ലി: രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണെന്ന് പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻപീസ് സംഘടന.26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക.കേരളത്തിൽ വായുമലിനീകരണം ഏറ്റവും കൂടുതൽ തൃശൂരിലാണ്,55 ആണ് സൂചിക.ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.കേരളത്തിൽ ഒരിടത്തും 60 ൽ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല.ഇത്തരത്തിൽ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മെച്ചപ്പെട്ടതാണെന്നാണ് പരിസ്ഥിത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീൻപീസ് ഇന്ത്യ പറയുന്നത്.മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി,കോഴിക്കോട്,വയനാട്,തൃശൂർ എന്നിവിടങ്ങളിൽ മലിനീകരണം കൂടുകയാണുണ്ടായത്. എന്നാൽ ആലപ്പുഴ,കോട്ടയം,മലപ്പുറം,പാലക്കാട് എന്നിവിടങ്ങളിൽ കുറഞ്ഞു280 നഗരങ്ങളിലെ വായുവിന്റെ വിഷകണമായ പിഎം 10 അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ളത് ദില്ലിയിലാണ്.അനുവദനീയമായതിലും അഞ്ച് ശതമാനം അധികമാണ് ഡൽഹിയിലെ പിഎം കണക്ക്.

2010 മുതൽ 2015 വരെയുള്ള കണക്കെടുത്താൽ 13 ശതമാനം വർദ്ധനവാണ് ഇന്ത്യയിൽ ഉണ്ടായത്.ചൈനയിൽ മലിനീകരണത്തിന്റെ തോതിൽ 17 ശതമാനം കുറവുണ്ടായി.അമേരിക്കയിൽ 15 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ 20 ശതമാനവും കുറവുണ്ടായി.ഇന്ത്യയിൽ മലിനീകരണം നിയന്ത്രിക്കുന്നതിന് ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും ഫലവത്താകുന്നില്ല എന്നും വൈകാതെ ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഗ്രീൻപീസ് പറയുന്നു
-
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ












Click it and Unblock the Notifications