കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുദ്ധവായു പത്തനംതിട്ടയിൽ; വായുമലിനീകരണം ഏറ്റവും കൂടുതൽ ദില്ലിയിൽ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണെന്ന് പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻപീസ് സംഘടന.26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക.കേരളത്തിൽ വായുമലിനീകരണം ഏറ്റവും കൂടുതൽ തൃശൂരിലാണ്,55 ആണ് സൂചിക.ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.കേരളത്തിൽ ഒരിടത്തും 60 ൽ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല.ഇത്തരത്തിൽ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം.

പിഎഫ് വിഹിതം ഇനി കേന്ദ്രം നൽകും! വനിതകൾക്ക് വൻ ഇളവുകളും... ശമ്പളം കുറയില്ല...പിഎഫ് വിഹിതം ഇനി കേന്ദ്രം നൽകും! വനിതകൾക്ക് വൻ ഇളവുകളും... ശമ്പളം കുറയില്ല...

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മെച്ചപ്പെട്ടതാണെന്നാണ് പരിസ്ഥിത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീൻപീസ് ഇന്ത്യ പറയുന്നത്.മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി,കോഴിക്കോട്,വയനാട്,തൃശൂർ എന്നിവിടങ്ങളിൽ മലിനീകരണം കൂടുകയാണുണ്ടായത്. എന്നാൽ ആലപ്പുഴ,കോട്ടയം,മലപ്പുറം,പാലക്കാട് എന്നിവിടങ്ങളിൽ കുറഞ്ഞു280 നഗരങ്ങളിലെ വായുവിന്‍റെ വിഷകണമായ പിഎം 10 അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ളത് ദില്ലിയിലാണ്.അനുവദനീയമായതിലും അഞ്ച് ശതമാനം അധികമാണ് ഡൽഹിയിലെ പിഎം കണക്ക്.

 pathanamthita

2010 മുതൽ 2015 വരെയുള്ള കണക്കെടുത്താൽ 13 ശതമാനം വർദ്ധനവാണ് ഇന്ത്യയിൽ ഉണ്ടായത്.ചൈനയിൽ മലിനീകരണത്തിന്‍റെ തോതിൽ 17 ശതമാനം കുറവുണ്ടായി.അമേരിക്കയിൽ 15 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ 20 ശതമാനവും കുറവുണ്ടായി.ഇന്ത്യയിൽ മലിനീകരണം നിയന്ത്രിക്കുന്നതിന് ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും ഫലവത്താകുന്നില്ല എന്നും വൈകാതെ ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഗ്രീൻപീസ് പറയുന്നു

English summary
Fresh air is in Pathanamthitta, polluted air in Delhi. According to Green peace the most polluted air is in our national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X