മണിപ്പൂരിൽ വീണ്ടും സംഘർഷം;4 പേർ കൊല്ലപ്പെട്ടു,മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി നാട്ടുകാർ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വിണ്ടും സംഘർഷം. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമയുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതിനിടയിൽ പ്രകോപിതരായ പ്രദേശവാസികൾ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചു. അധികൃതർ ഇടപെട്ട് പിന്നീട് മൃതദേഹങ്ങൾ നീക്കം ചെയ്തു. ഇപ്പോഴും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

മെയ്തികളും പങ്കൽ മുസ്ലീം വിഭാഗവും തിങ്ങിപ്പാർക്കുന്ന ഇടത്ത് നടന്ന ഒരു സംഗീതപരിപാടിയ്ക്കിടെയാണ് ഞായറാഴ്ച സംഘർഷം ഉടലെടുത്തത്. കല്ലേറിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിൽ പരിക്കേറ്റ 24 കാരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

manipur3-

ഇംഫാൽ ഈസ്റ്റ് ജില്ലയിലാണ് മറ്റൊരു സംഭവം ഉണ്ടായത്. സമീപത്തെ കുന്നിൻ പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളെ സായുധരായ ഗോത്രവർഗ്ഗ തീവ്രവാദികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. 35 കാരനായ അരുബം റോണിൽ, 44 കാരനായ ലെയ്റെൻലാക്പം ഇനോബി , 32 കാരനാ ക്ഷത്രിമയും സുഷിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. മെയ്‌സ്‌നാം സോമേന്ദ്രോ, ബോൺസൺ ഖിങ്‌ദ്രാം, ങാങ്‌ഗോം സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. കുക്കി തീവ്രവാദികളുടെ സാന്നിധ്യമുള്ള പ്രദേശമാണിതെന്ന് പോലീസ് പറഞ്ഞു.

അതേസനയം സംഭവം വലിയ സംഘർഷത്തിലേക്കാണ് വഴിവെച്ചത്. കൊലയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഇംഫാലിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മൃതദേഹങ്ങളുമായി മാർച്ച് നടത്തി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി പ്രയോഗിച്ചു. അക്രമസംഭവങ്ങളെ തുടർന്ന് സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ സുരക്ഷ പരിശോധന നടത്തി. അതിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് സന്ദർശിച്ചു.പുതിയ സംഘർഷങ്ങൾ സംസ്ഥാനത്ത് ആകെ ഭീതി പടർത്തിയിട്ടുണ്ട്.

ഇംഫാൽ ഈസ്റ്റും കുക്കി പ്രബല പ്രദേശമായ കാംഗ്പോക്പിയും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് കൊല്ലപ്പെട്ടവർ വിറക് ശേഖരിക്കാൻ പോയതെന്ന് എംഎൽഎ തോക്ചാം ലോകേശ്വർ സിംഗ് പറഞ്ഞു. വിറക് ശേഖരിക്കാൻ പോകുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് നേരത്തേ അസം റൈഫിൾസ് ഉറപ്പ് തന്നിരുന്നുവെന്നും എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് പ്രദേശത്തിന് സമീപത്തായി പ്രവർത്തിക്കുന്ന 'സിനായി ക്യാമ്പ്' നിർത്തലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

അതേസമയം കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള ഇതോടെ വീണ്ടും ആളിക്കത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ഇംഫാൽ ഈസ്റ്റ്-കാംഗ്പോക്പി അതിർത്തിയിൽ ഉണ്ടാകുന്ന ഏത് പുതിയ സംഘർഷവും സ്ഥിതി വഷളാക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2023 ലാണ് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായത്. അന്ന് നൂറ് കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma