കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിഗ്ഗ്' വച്ച് ഇനി നിസ്‌കരിക്കാന്‍ പാടില്ല!!! പുതിയ ഫത് വ

  • By Desk
Google Oneindia Malayalam News

മീററ്റ്: ഫത് വകള്‍ പലതും ഇറങ്ങാറുണ്ട്. പലപ്പോഴും അവ വലിയ വിവാദങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ ഈ ഫത് വ ചിലരെ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടിയ്ക്കുക എന്ന് ഉറപ്പാണ്.

Read Also: ചെന്നൈയില്‍ 'ഗ്രേറ്റ് ട്രെയിന്‍ റോബറി'... 342 കോടിയുമായി പോയ തീവണ്ടി കൊള്ളയടിച്ചു, വീഡിയോRead Also: ചെന്നൈയില്‍ 'ഗ്രേറ്റ് ട്രെയിന്‍ റോബറി'... 342 കോടിയുമായി പോയ തീവണ്ടി കൊള്ളയടിച്ചു, വീഡിയോ

നിസ്‌കരിയ്ക്കുമ്പോള്‍ വിഗ്ഗ് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പുതിയ ഫത് വ. വിഗ്ഗ് മാത്രമല്ല, കൃത്രിമ താടിയും പറ്റില്ല.

Muslim Prayer

മീററ്റിലെ ദിയോബന്ദ് ദാറുല്‍ ഉലൂം ആണ് ഇങ്ങനെ ഒരു ഫത് വ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. വിഗ്ഗോ വപ്പ് താടിയോ വച്ചാല്‍ നിസ്‌കാരം പൂര്‍ണമാകില്ലെന്നാണ് പറയുന്നത്.

'വുളു' എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ദിയോബന്ദ് ദാറുല്‍ ഉലൂം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത്. നിസ്‌കാരത്തിന് മുമ്പ് ദേഹശുദ്ധി വരുത്തുന്നതിനെ ആണ് 'വുളു' എടുക്കുക എന്ന് പറയുന്നത്. വിഗ്ഗോ, വപ്പ് താടിയോ വച്ച് വുളു എടുത്താല്‍ ശരീരം വൃത്തിയാവില്ലത്രെ.

അപ്പോള്‍ വിഗ്ഗ് വച്ചവര്‍ക്ക് നിസ്‌കരിക്കാന്‍ പറ്റില്ലേ എന്നാണ് ചോദ്യമെങ്കില്‍ അതിനും ഉത്തരമുണ്ട്. വുളു എടുക്കുമ്പോള്‍ വിഗ്ഗ് ഊരിമാറ്റുക. അതിന് ശേഷം വീണ്ടും വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ പ്രശ്‌നമില്ലത്രെ. ദാറുല്‍ ഉലൂമിന്റെ വക്താവ് അഷറഫ് ഉസ്മാനിയാണ് ഫത് വ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

English summary
Islamic seminary Darul Uloom Deoband has now advised Muslims against donning of wigs while offering prayers. Issuing a fatwa, the seminary said that the namaz is "incomplete" if one is wearing wig or artificial beard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X