സുശാന്തിന്റെ മാനേജർ ദിശയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതെന്ന്, ആദിത്യക്കെതിരെ കുടുംബം കോടതിയിൽ
മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മാനേജര്‍ ആയിരുന്ന ദിശ സാലിയന്റെ മരണത്തില്‍ ഉദ്ധവ് താക്കറെയുടെ മകനും ശിവ്‌സേന (യുബിടി) എംഎല്‍എയുമായ ആദിത്യ താക്കറെയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബോംബെ ഹൈക്കോടതിയില്‍. 2020 ജൂണില്‍ മുംബൈയില്‍ ഫ്‌ളാറ്റിന്റെ 14ാം നിലയില്‍ നിന്ന് വീണാണ് ദിശ മരണപ്പെട്ടത്. എന്നാല്‍ ദിശയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് എന്നാണ് അച്ഛന്‍ സതീഷ് സാലിയന്‍ ആരോപിക്കുന്നത്.
ദിശ മരണപ്പെട്ട് 6 ദിവസങ്ങള്‍ക്ക് ശേഷമാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ സ്വന്തം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിശയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും അന്വേഷണത്തില്‍ തൃപ്തരാണ് എന്നുമാണ് അന്ന് കുടുംബം പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നതിന് പിന്നില്‍ ബിജെപി ആണെന്നും തന്നെ അപമാനിക്കാനുളള ശ്രമം ആണെന്നുമാണ് ആദിത്യ താക്കറെയുടെ പ്രതികരണം.

മരണപ്പെട്ട ദിവസമായ ജൂണ്‍ 8ന് ദിശ വീട്ടില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നുവെന്ന് അച്ഛന്‍ സതീഷ് പറയുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആദിത്യ താക്കറെ അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡുകള്‍ക്കൊപ്പം എത്തിയിരുന്നു. ബോളിവുഡ് നടന്മാരായ സൂരജ് പഞ്ചോളി, ദിനോ മോറിയ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ വെച്ച് ദിശയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്.
വളരെ ഉയരത്തില്‍ നിന്ന് വീണിട്ടും ദേഹത്ത് ഒടിവുകളൊന്നും ഇല്ലെന്നതും സംഭവസ്ഥലത്ത് രക്തമില്ലായിരുന്നുവെന്നതും ദിശയുടെത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണിട്ടുളള അപകടമരണമല്ലെന്ന് തെളിയിക്കുന്നതായും കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നും ദിശയുടെ ശരീരം സംഭവ സ്ഥലത്ത് കൊണ്ടുചെന്നിട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കേസിലെ സുപ്രധാനമായ ഫോറന്‍സിക് തെളിവുകള്‍ നശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു. കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ധൃതി കൂട്ടിയാണ് ദിശയുടെ സംസ്‌ക്കാരം നടത്തിയത്. കേസ് കുഴിച്ചുമൂടാന്‍ പോലീസ് രാഷ്ട്രീയ നേതാക്കളെ സമീപിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ പോസ്റ്റ്‌മോര്‍ട്ടം മരണദിവസം തന്നെ നടത്തിയപ്പോള്‍ ദിശയുടേത് 50 മണിക്കൂറിലധികം വൈകിയാണ് നടത്തിയത്. ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ നശിപ്പിച്ച് ആദിത്യ താക്കറെയെ രക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും ദിശയുടെ കുടുംബം ആരോപിക്കുന്നു.
ആദിത്യ താക്കറെയും സൂരജ് പഞ്ചോളിയും ദിനോ മോറിയയും താക്കറെയുടെ ബോഡി ഗാര്‍ഡുകളും ചേര്‍ന്ന് ദിശയെ കൂട്ടബലാത്സംഗം ചെയ്തതിന് സാക്ഷികളുണ്ടെന്നാണ് സതീഷ് സാലിയന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും പൂര്‍ണവിശ്വാസം ഉണ്ടെന്നും ദിശയ്ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ പറഞ്ഞു. 2020ല്‍ ദിശയുടെ മരണസമയത്തും ആദിത്യ താക്കറെയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ സംഭവ വികാസങ്ങള്‍ താക്കറെ വിഭാഗം ശിവസേനയെ വെട്ടിലാക്കിയിരിക്കുകയാണ്. ആദിത്യ താക്കറെയെ ജയിലില്‍ അയക്കണം എന്ന് മന്ത്രിയായ സഞ്ജയ് ശിര്‍സത് പറഞ്ഞു.












Click it and Unblock the Notifications