വീണ്ടും വധഭീഷണി, ഇത്തവണ കനയ്യകുമാറിനെ വെടിവെച്ചു കൊല്ലും!
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വധഭീഷണിയുടെ പോസ്റ്ററുകള്‍ വീണ്ടും എത്തി. കനയ്യ കുമാറിനെ കൊല്ലുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ദില്ലിയില്‍ പോസ്റ്ററുകള്‍ നിരന്നത്. ഇത്തവണ കനയ്യ കുമാറിനെ വെടിവെച്ചു കൊല്ലുമെന്നുള്ള ഭീഷണിയാണുള്ളത്.
പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. കനയ്യ കുമാറിനെതിരെ മാത്രമല്ല ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയും വധഭീഷണിയുണ്ട്. വെള്ളിയാഴ്ച ജന്തര്‍മന്തറില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ എന്ന രീതിയിലാണ് വാട്‌സ്ആപ്പിലൂടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആരോ ക്യാമറയില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്തതാണെന്നാണ് പറയുന്നത്.

വധഭീഷണി വീണ്ടും
ഇത്തവണ വാട്‌സ്ആപ്പിലൂടെയാണ് കനയ്യകുമാറിനെതിരെയുള്ള വധഭീഷണിയെത്തിയത്. ജന്തര്‍മന്തറിലെ പരിസരങ്ങളില്‍ പതിച്ചിരുന്ന പോസ്റ്റര്‍ ആരോ ക്യാമറയില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കും ഭീഷണിയുണ്ട്.

വെടിവെച്ചു കൊല്ലും
കനയ്യ കുമാറിനെയും ജെഎന്‍യുവിലെ രാജ്യദ്രോഹികളായ മറ്റുള്ളവരെയും വെടിവെച്ചു കൊല്ലുമെന്നാണ് പോസ്റ്ററിലുള്ളത്.

രാജ്യധര്‍മ്മം
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ചുകൊല്ലുക എന്നത് രാജ്യധര്‍മ്മമാണെന്നും പറയുന്നുണ്ട്. അഫ്‌സല്‍ ഗുരുവിനെ അനുസ്മരണ ചടങ്ങ് ആഘോഷിക്കുന്ന ആരെയും ഞാന്‍ വെടിവെച്ചു കൊല്ലുമെന്നും പറയുന്നുണ്ട്.

രാജ്യം ഭീഷണി നേരിടുന്നു
തീവ്രവാദികളല്ല ഇപ്പോഴത്തെ പ്രശ്‌നം, ഇതുപോലുള്ള രാജ്യദ്രോഹികളാണ് രാജ്യത്തിന് ഏറ്റവും വലിയ ആപത്തെന്നും പറയുന്നുണ്ട്. രാജ്യദ്രോഹികളില്‍ നിന്നാണ് രാജ്യം കൂടുതല്‍ ഭീഷണി നേരിടുന്നതെന്നും പോസ്റ്ററില്‍ പറയുന്നു.

തടവ് ശിക്ഷ നല്‍കണം
ഇത്തരം രാജ്യദ്രോഹികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ നല്‍കണമെന്നും പറയുന്നുണ്ട്.

ആരാണ് പോസ്റ്ററിനു പിന്നില്‍?
ബല്‍ബീര്‍ സിങ് ഭാരതീയ എന്ന പേരാണ് പോസ്റ്ററിലുള്ളത്. അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഇയാളെന്നും പറയുന്നു. അയാളുടെ ഫോട്ടോയും ഫോണ്‍ നമ്പറും പോസ്റ്ററില്‍ പതിച്ചിട്ടുണ്ട്.

വധഭീഷണി ഇതിനുമുന്‍പും
കനയ്യ കുമാറിനെ കൊല്ലുന്നവര്‍ത്ത് 11ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications