കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി?

  • By Meera Balan
Google Oneindia Malayalam News

Kunal, Ghosh
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട രാജ്യ സഭ എംപി കുനാല്‍ ഘോഷും മറ്റ് മൂന്ന് തൃണമൂല്‍ എംപിമാരും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. മമതയോട് കൂറ് പുലര്‍ത്തിയിരുന്നപ്പോള്‍ ഒരിയ്ക്കലും കോണ്‍ഗ്രസ് നേതാക്കളോട് സംസാരിയ്ക്കാന്‍ അനുമതി ഉണ്ടായിട്ടില്ലെന്നും കുനാല്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിനേഷ് തൃവേദിയുടെ വീട്ടില്‍ വച്ച് നടന്ന ചായ സത്ക്കാരത്തിലാണ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി കുനാലിനെക്കൂടാതെ തൃണമൂല്‍ എംപിമാരായ ദിനേഷ് തൃവേദി, സോമെന്‍ മിത്ര, സൗഗത റോയ് എന്നിവര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയെപ്പറ്റി പ്രതികരിയ്ക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.

ശാരദ ചിട്ടിഫണ്ട് അഴിമതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്കിനെപ്പറ്റി തനിയ്ക്ക് വ്യക്തമായി അറിയാമെന്ന് കുനാല്‍ പറഞ്ഞു. അതിനാല്‍ തന്നെ തന്റെ ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഴിമതിയെപ്പറ്റിയും മറ്റുമുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന മൊഴി കുനാലിന്റഎ മൊഴി ചിത്രീകരിച്ച് അദ്ദേഹം സുഹൃത്തുക്കളെ ഏല്‍പ്പിച്ചിരിയ്ക്കുകയാണെന്നും പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, ഷതാബ്ദിറോയ്, തപാസ് പാല്‍ എന്നിവരെ പാര്‍ട്ടി പരസ്യമായി പുറത്താക്കി. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയ്‌ക്കെതിരെ സംസാരിച്ചുവെന്ന കാരണം പറഞ്ഞ് തൃണമൂല്‍ എംപി സോമെന്‍ മിത്ര, അദ്ദേഹത്തിന്റെ ഭാര്യ ശിഖ എന്നിവരേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. സോമെന്‍ മിത്രയും ചായ സത്ക്കാരത്തില്‍ പങ്കെടുത്തതോടെ നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് കൂുടുതല്‍ അടുക്കുന്നു എന്ന് ഏതാണ്ട് ഉറ്പപായി.

English summary
Rajya Sabha MP Kunal Ghosh, who had recently slammed his own party, is claiming that, while he is loyal to Mamata Banerjee and has not met anyone from the Congress, three other Trinamool MPs have, with Sonia Gandhi's political secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X