Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മാവതിക്ക് വീണ്ടും ഭീഷണി.. റിലീസിന് മുൻപ് പ്രത്യേകം കാണിക്കണം.. ഇല്ലെങ്കിൽ തീയറ്റർ കത്തിക്കും

ജയ്പൂര്‍: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സജ്ഞയ് ലീല ബന്‍സാലിയുടെ പത്മാവതി. ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാരോപിച്ച് ചിത്രത്തിന് എതിരെ നേരത്തെ തന്നെ പ്രചാരണം നടക്കുന്നുണ്ട്. സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലം ആക്രമിക്കപ്പെടുക പോലുമുണ്ടായി. സിനിമ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങാനിരിക്കേ ഭീഷണിയുമായി രജപുത്ര സംഘ് രംഗത്ത് എത്തിയിരിക്കുന്നു. സിനിമ തിയറ്ററില്‍ എത്തുന്നതിന് മുന്‍പ് തങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കില്‍ തിയറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി. രജ്പുത് റാണി പത്മാവതിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുമൊത്തുള്ള പ്രണയരംഗങ്ങളുണ്ടോ എന്നതാണ് രജ്പുത്‌ന സംഘിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

PATHMAVATHY

ജയ്പൂരിലെ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് സംഘടനാ ഭാരവാഹികള്‍ തിയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. ചരിത്ത്രതിനെ സിനിമയില്‍ വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വെല്ലുവിളി. പത്മാവതിയും ഖില്‍ജിയും തമ്മില്‍ സിനിമയില്‍ പ്രണയ രംഗങ്ങള്‍ ഉണ്ടെങ്കില്‍ തിയറ്റര്‍ കത്തിക്കുമെന്നാണ് ഈ സംഘം കൊലവിളി മുഴക്കിയിരിക്കുന്നത്. റാണി പത്മാവതിയെ അപമാനിക്കുന്ന രംഗങ്ങൾ സിനിമയിൽ ഇല്ലെന്ന് ഉറപ്പ് നൽകണമെന്നും അങ്ങനെ ഉണ്ടെങ്കിൽ റാണി പത്മാവതിയെ അപമാനിക്കുന്നവരെ വെറുതെ വിടില്ലെന്നും രജ്പുത്ന സംഘടന ഭീഷണി മുഴക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+