Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയിലെ ജഹാംഗീര്‍പൂരിയില്‍ വീണ്ടും സംഘര്‍ഷം; പ്രദേശത്ത് കല്ലേറും പ്രതിഷേധവും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹംഗീര്‍പൂരിയില്‍ വീണ്ടും കല്ലേറുണ്ടായി. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥയുണ്ടായ പ്രദേശത്ത് തന്നെയാണ് ഇന്നും സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിനായി ഒരു സ്ത്രീയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞ സോനു ചിക്നയെ തേടിയാണ് പൊലീസ് എത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ സഹോദരന്‍ സാലിം ചിക്നയെ ഡല്‍ഹി പൊലീസ് ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഹാംഗീര്‍പുരിയിലെ വീട്ടില്‍ സോനു ചിക്നയെ തേടി പൊലീസ് സംഘമെത്തി.

police

സോനു ചിക്‌നയുടെ വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. ബന്ധുക്കളും അയല്‍വാസികളുമാണ് പൊലീസിന് നേരെ കല്ലേറ് നടത്തിയത്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷം നിരവധി പേര്‍ ഒളിവിലാണ്. എട്ട് പേരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷം പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്നത്തെ സംഭവം. സ്ഥലത്തെ ക്രമസമാധാന നില ഉറപ്പുവരുത്താനായി ഉന്നത ഉദ്യോഗസ്ഥരടക്കം ക്യാമ്പ് ചെയ്തുകൊണ്ടാണ് വിലയിരുത്തല്‍ നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന് അറിയിച്ചു. ഇതില്‍ രണ്ട് സമുദായത്തിലുള്ളവരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സമാധാനം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച വൈകിട്ട് ഒരു പള്ളിക്ക് മുന്നിലൂടെ ഹനുമാന്‍ ജയന്തി ഘോഷയാത്ര കടന്നു പോകുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തര്‍ക്കം ആരംഭിച്ച അന്‍സാര്‍, പൊലീസിന് നേരെ വെടിയുതിര്‍ത്ത അസ്ലം എന്നിവരെ ഉള്‍പ്പടെ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. പ്രകോപനം സൃഷ്ടിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. വിവിധ സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ജഹാംഗീര്‍ പുരി. ഇവിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് ദ്രുത കര്‍മ്മസേനയും സി.ആര്‍.പി.എഫും എത്തിയിട്ടുണ്ട്.

തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+