കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കര്‍, ഐഐടി ബോബെയിലെ മറക്കാനാകാത്ത സഹപാഠി, നേതാവാകാന്‍ പിറന്നവന്‍..

Google Oneindia Malayalam News

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മരണം തീരാനഷ്ടമാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ഐഐടി ബോംബെയുമുണ്ട്. 1973 1980 കാലത്ത് മനോഹര്‍ പരീക്കര്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു. സഹപാഠികള്‍ മനോഹര്‍ പരീക്കര്‍ എന്ന സുഹൃത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വച്ചപ്പോള്‍ ചിലര്‍ക്ക് പറയാനുള്ളത് അലുമിനി മീറ്റുകളിലെത്തുന്ന ലാളിത്യമുള്ള പരീക്കറിനെ കുറിച്ചാണ്.

പഠനകാലത്തേ പരീക്കര്‍ നേതാവാകാനുള്ളയാളാണെന്നത് ഉറപ്പായിരുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഹോസ്റ്റല്‍ പഠനകാലത്ത് 180 രൂപയായിരുന്ന മെസ്ഫീ കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങിയിരുന്ന പരീക്കര്‍ മെസ് ഫീ 160 ലെത്തിച്ച കഥയാണ് സുഹൃത്തും ജൂനിയറുമായ ബകുള്‍ ദേശായി പങ്കുവച്ചത്.

parekar1

പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ പോലും ലാളിത്യവും വിനയവും കൂടെ കൂട്ടിയ നേതാവായിരുന്നു പരീക്കര്‍. ഐഐടിയിലെ അലുമിനിയില്‍ പങ്കെടുക്കവെ ഭക്ഷണ കൂപ്പണുമായി ക്യൂവില്‍ നില്‍ക്കുന്ന പരീക്കര്‍ എല്ലാ കാലവും ഐഐടിയിലെ പഴയ വിദ്യാര്‍ത്ഥിയാണെന്നും ദേശായി പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചേരുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരോട് മാറ്റി നില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും ബകുള്‍ ദേശായി പറയുന്നു.

പരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറുംപരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറും

ഹോസ്റ്റലില്‍ പാചകക്കാര്‍ സമരത്തിന് പോയപ്പോള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ച പരീക്കര്‍ ഒടുവില്‍ ഭക്ഷണം വിദ്യാര്‍ത്ഥികളോട് ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും അതായിരുന്നു ഏറ്റവും നല്ല ഭക്ഷണമെന്നും മുകുന്ദ് ദേശ്പാണ്ഡെ എന്ന സഹപാഠി അനുസ്മരിച്ചു. മികച്ച നേതൃപാടവമുള്ള നേതാവായിരുന്നു പരീക്കര്‍ എന്ന് ഇദ്ദേഹം പറയുന്നു.

parekar

സോഷ്യല്‍ മീഡിയയില്‍ നിരവധി സുഹൃത്തുക്കളും സഹപാഠികളും പരീക്കറിനെ ഓര്‍ത്തുള്ള കുറിപ്പുകള്‍ പങ്കു വയ്ക്കുന്നുണ്ട്. ക്യാംപസില്‍ മറ്റൊരു മുഖം കാഴ്ച്ച വച്ച നേതാവിന്റെ കൂലീന മുഖം.

English summary
friends recalls Manohar Parikkar's other face as a student,leader and best friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X