കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട; കൊവിഡ് കാലത്ത് വീണ്ടുമൊരു സൗഹൃദ ദിനം കൂടി, ചരിത്രം അറിയാം

Google Oneindia Malayalam News

സുഹൃത്തുക്കള്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ച് നമ്മള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന് ധൈര്യം തരാന്‍ ചില സുഹൃത്തുക്കള്‍ മാത്രമാണ് നമ്മള്‍ക്ക് ഉണ്ടാകാറുള്ളത്. ആ സുഹൃത്തുക്കളെ ഓര്‍മ്മിക്കുന്നതിന് ഒരു ദിനം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാളെയാണ് ഇന്ത്യയില്‍ ആ സൗഹൃദ ദിനം ആഘോഷിക്കുന്നത്.

ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്, പക്ഷേ...ട്രെന്‍ഡ് ചെയ്യുന്നത് ജൂലായ് 30; കാരണം ഇതാണ്..!!ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്, പക്ഷേ...ട്രെന്‍ഡ് ചെയ്യുന്നത് ജൂലായ് 30; കാരണം ഇതാണ്..!!

നമ്മുടെ ജീവിതത്തിലെ നല്ല സൗഹൃദങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ഒരു ദിനം എല്ലാവരും ആഘോഷിക്കുന്നത്. ലോകത്ത് ഈ ദിനം ജൂലായ് 30ന് ആണ് ആഘോഷിക്കുന്നതെങ്കില്‍ ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചകളിലാണ് ഇന്ത്യയില്‍ സൗഹൃദദിനം ആഘോഷിക്കപ്പെടുന്നത്. ഇത്തവണ അത് ആഗസ്റ്റ് ഒന്നാം തീയതിയാണ്.

മുന്‍കാലങ്ങളിലെ അപേക്ഷിച്ച് കൊവിഡ് എന്ന പ്രതിസന്ധിക്കിടെയിലാണ് ഒരു ഫ്രണ്ട്ഷിപ്പ് ദിനം നമ്മള്‍ ആഘോഷിക്കാന്‍ പോകുന്നത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് കൊവിഡ് തടസമാണെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും സന്ദേശങ്ങളായും സ്റ്റാറ്റസുകളായും നമ്മള്‍ ഒരു സൗഹൃദ ദിനം ആഘോഷിക്കുകയാണ്. സൗഹൃദ ദിനത്തിന്റെ ചരിത്രം ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

india

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

1958ല്‍ പാരഗ്വായ് ആണ് ലോക സൗഹൃദ ദിനം ആഘോഷിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. തുടര്‍ന്ന് 2011 യുഎന്‍ ജനറല്‍ അസംബ്ലി ജൂലായ് 30നെ അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുക, കമ്മ്യൂണിറ്റികള്‍ക്കിടെയില്‍ സൗഹൃദം ഊട്ടിയുറപ്പിക എന്നിവയായിരുന്നു സൗഹൃദ ദിനം ആഘോഷിക്കാന്‍ ഒരു ദിവസം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.

'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ

കൂടാതെ സൗഹൃദ ദിനത്തെ കുറിച്ച് മറ്റൊരു കഥകൂടി പറയുന്നുണ്ട്. 1930ല്‍ ഹാള്‍മാര്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡ് സ്ഥാപകന്‍ ജോയ്‌സ് ഹാള്‍ ഈ ദിവസം സൗഹൃദ ദിനമായി പ്രഖ്യാപിച്ചതെന്നും പിന്നീട് ഇത് അന്താരാഷ്ട്ര സൗഹൃദ ദിനമാവുകയായിരുന്നെന്നും പറുന്നു. സൗഹൃദത്തെ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ ജീവിതത്തിലെ ആളുകളെ വിലമതിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിച്ചത്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇതുപോലുള്ള ദിനങ്ങള്‍ ഒരു വാണിജ്യ വിപണിയായി മാറിക്കഴിഞ്ഞു.

'പ്രണയം പറഞ്ഞപ്പോൾ മണിക്കുട്ടന്റെ മറുപടി', ഫിനാലെക്ക് ശേഷം വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം സൂര്യ'പ്രണയം പറഞ്ഞപ്പോൾ മണിക്കുട്ടന്റെ മറുപടി', ഫിനാലെക്ക് ശേഷം വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം സൂര്യ

Recommended Video

cmsvideo
Girl's friendship with bear

English summary
Friendship Day 2021: Wishes, Quotes, Messages, Status in Malayalam For Your Best Friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X