കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്, പക്ഷേ...ട്രെന്‍ഡ് ചെയ്യുന്നത് ജൂലായ് 30; കാരണം ഇതാണ്..!!

Google Oneindia Malayalam News

ദില്ലി: നമ്മുടെ ജീവിതത്തിലെ സൗഹൃദബന്ധം വളര്‍ത്തുന്നതിനായി ലോകമെമ്പാടും അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ലോകത്തില്‍ ജൂലൈ 30നാണ് ഫ്രണ്ട്ഷിപ്പ് ദിനം ആഘോഷിക്കപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടും സന്ദേശങ്ങള്‍ അയച്ചും ഇന്ന് ലോകം സൗഹൃദ ദിനം ആഘോഷിക്കുകയാണ്. എന്നാല്‍ ഈ സൗഹൃദ ദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് മറ്റൊരു ദിവസമാണ്. ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചകളിലാണ് ഇന്ത്യയില്‍ സൗഹൃദദിനം ആഘോഷിക്കപ്പെടുന്നത്. ഇത്തവണ അത് ആഗസ്റ്റ് രണ്ടാം തീയതിയാണ്.

friend

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

ലോകത്ത് സൗഹൃദ ദിനം ആഘോഷിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1958ല്‍ പാരഗ്വായ് ആയിരുന്നു. തുടര്‍ന്ന് 2011 യുഎന്‍ ജനറല്‍ അസംബ്ലി ജൂലായ് 30നെ അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുക, കമ്മ്യൂണിറ്റികള്‍ക്കിടെയില്‍ സൗഹൃദം ഊട്ടിയുറപ്പിക എന്നിവയായിരുന്നു സൗഹൃദ ദിനം ആഘോഷിക്കാന്‍ ഒരു ദിവസം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.

ഇതിനിടെ, ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് മറ്റൊരു കഥയും കൂടി പറയപ്പെടുന്നുണ്ട്. 1930ല്‍ ഹാള്‍മാര്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡ് സ്ഥാപകന്‍ ജോയ്സ് ഹാള്‍ ഈ ദിവസം സൗഹൃദ ദിനമായി പ്രഖ്യാപിച്ചതെന്നും പിന്നീട് ഇത് അന്താരാഷ്ട്ര സൗഹൃദ ദിനമാവുകയായിരുന്നെന്നും പറുന്നു. സൗഹൃദത്തെ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ ജീവിതത്തിലെ ആളുകളെ വിലമതിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിച്ചത്. അതേസമയം, സൗഹൃദങ്ങള്‍ക്കപ്പുറം ഇന്ന് ഫ്രണ്ട്ഷിപ്പ് ദിനം ഒരു വാണിജ്യ വിപണിയായി മാറിക്കഴിഞ്ഞു. ആത്മബന്ധങ്ങള്‍ക്കപ്പുറം ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളില്‍ സൗഹൃഹങ്ങള്‍ ഒതുങ്ങുന്നതും സ്ഥിരം കാഴ്ചയാണ്.

English summary
Friendship Day in India is Celebrated on First Sunday of August But Trending Today, Reason Revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X