പെണ്‍കുട്ടിയുമായി സൗഹൃദം; ദില്ലിയിൽ ബിരുദ വിദ്യാര്‍ത്ഥിയെ ബന്ധുക്കൾ തല്ലിക്കൊന്നു, 5 പേർ അറസ്റ്റിൽ
ദില്ലി: പെണ്‍കുട്ടിയുമായി സൗഹൃദം സൂക്ഷിച്ചതിന് ദില്ലി യൂണിവേവ്‌സിറ്റി വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം തല്ലിക്കൊന്നു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. പെണ്‍ക്കുട്ടിയുടെ സോഹദരനും മറ്റു ബന്ധുക്കളും അടങ്ങിയ അഞ്ചംഗ സ്ഘമാണ് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നത്. ദില്ലി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ രാജ്പുത്ത് (18) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, രാഹുലും പ്രദേശത്ത് ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാഹുലിനെ എന്തോ കാരണം പറഞ്ഞ് നന്ദ റോഡിലേക്ക് എത്തിച്ച ശേഷം ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു.
ഈ സംഘത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊലപാതകത്തില്‍ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയും രാഹുലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളം സൗഹൃദത്തിലായിരുന്നു. ഇവര്‍ രണ്ട് അടുത്തടുത്തള്ള മേഖലകളിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്, പ്രധാനമായും സഹോദരന്‍ ഈ സൗഹൃദത്തിന് എതിരായിരുന്നെന്നും രാഹുലിന്റെ അമ്മാവന്‍ പറഞ്ഞു. പെണ്‍കുട്ടിയും രാഹുലും വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ്. സംഭവത്തില്‍ വര്‍ഗീയത കൊണ്ടുവരരുതെന്ന് രാഹുലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രാഹുലിന് പുറത്ത് നിന്ന് കാണാവുന്നപരിക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.












Click it and Unblock the Notifications