• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്‍കുട്ടിയുമായി സൗഹൃദം; ദില്ലിയിൽ ബിരുദ വിദ്യാര്‍ത്ഥിയെ ബന്ധുക്കൾ തല്ലിക്കൊന്നു, 5 പേർ അറസ്റ്റിൽ

ദില്ലി: പെണ്‍കുട്ടിയുമായി സൗഹൃദം സൂക്ഷിച്ചതിന് ദില്ലി യൂണിവേവ്‌സിറ്റി വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം തല്ലിക്കൊന്നു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. പെണ്‍ക്കുട്ടിയുടെ സോഹദരനും മറ്റു ബന്ധുക്കളും അടങ്ങിയ അഞ്ചംഗ സ്ഘമാണ് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നത്. ദില്ലി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ രാജ്പുത്ത് (18) ആണ് കൊല്ലപ്പെട്ടത്.

ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, രാഹുലും പ്രദേശത്ത് ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാഹുലിനെ എന്തോ കാരണം പറഞ്ഞ് നന്ദ റോഡിലേക്ക് എത്തിച്ച ശേഷം ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു.

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

ഈ സംഘത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊലപാതകത്തില്‍ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവും

പെണ്‍കുട്ടിയും രാഹുലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളം സൗഹൃദത്തിലായിരുന്നു. ഇവര്‍ രണ്ട് അടുത്തടുത്തള്ള മേഖലകളിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്, പ്രധാനമായും സഹോദരന്‍ ഈ സൗഹൃദത്തിന് എതിരായിരുന്നെന്നും രാഹുലിന്റെ അമ്മാവന്‍ പറഞ്ഞു. പെണ്‍കുട്ടിയും രാഹുലും വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ്. സംഭവത്തില്‍ വര്‍ഗീയത കൊണ്ടുവരരുതെന്ന് രാഹുലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രാഹുലിന് പുറത്ത് നിന്ന് കാണാവുന്നപരിക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും ! കളത്തിലറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും

അർണബിന്റെ റിപ്പബ്ലിക് ടിവി ഉൾപ്പെട്ട ടിആർപി തട്ടിപ്പ് ശശി തരൂരിന് മുന്നിലേക്ക്, വിശദീകരണം തേടും

തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍

English summary
Friendship With Woman; 18-Year-Old Delhi University student beaten to death, 5 Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X