ഹിന്ദു തീവ്രവാദികള്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ചു
മംഗലാപുരം: വിഖ്യാത എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണം ചില ഹിന്ദു തീവ്രവാദി ഗ്രൂപ്പുകള്‍ ആഘോഷമാക്കി. നരേന്ദ്ര മോദിക്കെതിരെ അനന്തമൂര്‍ത്തി മുമ്പ് നടത്തിയ പരാമര്‍ശങ്ങളാണ് ഇവരെ മൂര്‍ത്തിയുടെ മരണം ആഘോഷിക്കുന്നതിലേക്ക് നയിച്ചത്.
മംഗലാപുരത്ത് പടക്കം പൊട്ടിച്ചും നൃത്തം വച്ചുമാണ് അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ഒരു വിഭാഗം സന്തോഷം പ്രകടിപ്പിച്ചത്. മൂര്‍ത്തിക്കെതിരെ മുദ്രാവക്യങ്ങളും മുഴക്കിയിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത പലരും മുഖം മറച്ചിരുന്നു.

മംഗലാപുരത്തെ പ്രദേശിക ബജ്‌റംഗ ദള്‍ നേതാവിന്റെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ആഘോഷ പ്രകടനങ്ങള്‍. സംഘപരിവാര്‍ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ആളായിരുന്നു അനന്തമൂര്‍ത്തി. നരേന്ദ്ര മോദിയേയും ഇദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/oxB-ICM5NsY" frameborder="0" allowfullscreen></iframe></center>
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ മൂര്‍ത്തി നടത്തിയ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യവിട്ട് പോകും എന്നായിരുന്നു മൂര്‍ത്തി പറഞ്ഞത്. ഇതിനെതിരെ മോദി അനുകൂലികള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴും അനന്തമൂര്‍ത്തി സൃഷ്ടിച്ച വിവാദം അവസാനിച്ചിരുന്നില്ല.
ജ്ഞാനപീഠ പുരസ്‌കാരവും പദ്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ച എഴുത്തുകാരനാണ് അനന്തമൂര്‍ത്തി. ആഗസ്റ്റ് 22 ന് വൈകീട്ടാണ് അദ്ദേഹം അന്തരിച്ചത്.












Click it and Unblock the Notifications