കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ പെയ്യിക്കാന്‍ തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് ബിജെപി മന്ത്രി! ഇത് താന്‍ ബിജെപി സ്റ്റൈല്‍!!

  • By Desk
Google Oneindia Malayalam News

വരള്‍ച്ച കാലത്ത് മഴ ലഭിക്കാന്‍ യാഗം ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഋഷ്യശൃംഖനെ വരെ കൊണ്ടെത്തിച്ച് മഴ പെയ്യിച്ച കഥ പുരാണത്തിലും കേട്ടിട്ടുണ്ട്. എന്നാല്‍ മഴ പെയ്യിക്കാന്‍ വേണ്ടി തവളകളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നത് കേട്ടിട്ടുണ്ടോ? തമാശയല്ല. ഉത്തരേന്ത്യയിലാണ് സംഭവം.

കടുത്ത വരള്‍ച്ചയായതോടെയാണ് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് മഴപ്പെയിക്കാന്‍ ഗ്രാമവാസികള്‍ പുറപ്പെട്ടത്. വിവാഹത്തിന് നേതൃത്വം കൊടുത്തത് ബിജെപി മന്ത്രിയും. സംഭവം ഇങ്ങനെ

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ഛത്തര്‍പുറിലാണ് മ ഴലഭിക്കാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലളിത് യാദവാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. ആസാദ് ഉത്സവ് എന്ന പേരില്‍ സംഘപടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. വിവിധ പൂജകള്‍ നടത്തുന്നതിനിടയിലാണ് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. മന്ത്രിയെ കൂടാതെ നിരവധി ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അന്തവിശ്വാസം അല്ല

അന്തവിശ്വാസം അല്ല

മന്ത്രിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ മഴ ലഭിക്കാന്‍ തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചതിന് മന്ത്രിയുടെ ന്യായമാണ് അതിലും രസകരം. വര്‍ഷങ്ങളായുള്ള ആചാരമാണ് താന്‍ നടത്തിയതെന്നും അല്ലാതെ അന്ധവിശ്വാസത്തിന് പുറത്ത് ചെയ്തതല്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

സന്തുലിതാവസ്ഥ

സന്തുലിതാവസ്ഥ

ഛത്തര്‍പൂറില്‍ നാളുകളായി മഴ ലഭിക്കുന്നില്ല. പ്രകൃതിയിലെ അസന്തുലിതാവസ്ഥയാണ് മഴ ലഭിക്കാത്തതിന് കാരണം. അതുകൊണ്ട് പ്രകൃതിയേയും ദൈവത്തിനേയും പ്രീതിപ്പെടുത്തുന്നതിനാണ് തവളകളെ വിവാഹം കഴിപ്പിച്ചത്. ഇത് പണ്ട് കാലത്തേ തുടര്‍ന്നുവരുന്നതാണ്. മുന്‍കാലങ്ങളില്‍ ഇത് ക്ഷേത്രത്തിലായിരുന്നു നടന്നിരുന്നത് ലളിത് പറയുന്നു.

പ്രതിഷേധം

പ്രതിഷേധം

അതേസമയം മന്ത്രിയുടെ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ട കാര്യമല്ല ലളിത് ചെയ്തതെന്ന വിമര്‍ശനമാണ് ഉയരുന്നു. ലളിതിന്‍റെ നടപടി ജനങ്ങള്‍ക്കിടയില്‍ അന്തവിശ്വാസം വളര്‍ത്തുന്നതിന് ഇടയാക്കും. കുടിവെള്ളം വിതരണം ചെയ്യേണ്ട സ്ഥാനത്ത് ബിജെപി നേതാക്കള്‍ പൂജ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അലോക് ചതുര്‍വേദി വിമര്‍ശിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് മന്ത്രി സ്വീകരിക്കേണ്ടത്. താന്‍ സ്വന്തം ചെലില്‍ നൂറ് വാട്ടര്‍ ടാങ്കറുകള്‍ പ്രദേശത്ത് ഓരോ ദിവസവും എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലും

ഉത്തര്‍പ്രദേശിലും

ഛത്തര്‍പുര്‍ ലളിതിന്‍റെ മണ്ഡലമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവിടെ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.എന്നാല്‍ സര്‍ക്കാരുകള്‍ സാഹചര്യത്തോട് കണ്ണടയ്ക്കുകയാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ജലക്ഷാമം മൂലം ഉത്തര്‍പ്രദേശിലും നേരത്തേ തവളകളെ തമ്മില്‍ വിവാഹം ചെയ്യിച്ച സംഭവം ഉണ്ടായിരുന്നു. മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഗുജറാത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താന്‍ യാഗം നടത്തിയിരുന്നു.

English summary
Toad-lly weird: Madhya Pradesh minister 'organises frog wedding’ in drought-hit Chhattarpur to 'please gods'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X