കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മതേതരമുഖം അണിയണമെന്ന് എന്‍ഡിഎ സഖ്യകക്ഷി.. ദളിതരേയും ബ്രാഹ്മണരേയും ചാക്കിട്ടുപിടിക്കണം

Google Oneindia Malayalam News

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ ബിജെപിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ച് എൻ.ഡി.എയിൽ നിന്ന് വിമത സ്വരമുയരുന്നു. ബിജെപി മതേതര മുഖമണിഞ്ഞില്ലെങ്കിൽ നിലനിൽപ്പ് തന്നെ അവതാളത്തിലാവുമെന്ന മുന്നറിയിപ്പുമായി സഖ്യകക്ഷിയായ ലോക് ജനതാ പാർട്ടി അധ്യക്ഷൻ രാംവിലാസ് പാസ്വാൻ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുണ്ടേത് അനിവാര്യമാണ്. ഉറച്ച വേരോട്ടമുള്ള ഉത്തർപ്രദേശിൽ പോലും പാർട്ടിക്ക് അടിതെറ്റിയെങ്കിൽ അത് വരാനിരിക്കുന്ന കനത്ത പരാജയത്തിന്റെ മുന്നോടിയായി കൂടി വിലയിരുത്തണമെന്നും പാസ്വാൻ വ്യക്തമാക്കി. ബീഹാറിലെ പരാജയം അത്ര സാരമില്ലെങ്കിലും യു.പി തിരഞ്ഞെടുപ്പ് ഫലം തീർത്തും അമ്പരപ്പിച്ച് കളഞ്ഞു. സംസ്ഥാനവും കേന്ദ്രവും ഭരിച്ചിട്ട് കൂടി ഇതാണവസ്ഥയെങ്കിൽ ബിജെപിയുടെ ശൈലിയിൽ തിരുത്തലുകൾ നടത്തിയേ മതിയാകൂവെന്ന് പസ്വാൻ തറപ്പിക്കുന്നു.

പുകയുന്നു

പുകയുന്നു

യുപിയിലെ പരാജയത്തെ തുടർന്ന് ബിജെപിയ്ക്കുള്ളിലും അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. മോദി- അമിത് ഷാ അച്ചുതണ്ടിൽ ബിജെപി കേന്ദ്രീകരിക്കുന്നതും ഏകാധിപത്യ മനോഭാവത്തോടെ നീങ്ങുന്നതാണ് പരാജയത്തിന് കാരണമെന്നുമാണ് ഇവരുടെ വിമർശനം. യുപിയിലെ പരാജയം മോദിയുഗം അവസാനിക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി അനുകൂല രാഷ്ട്രീയ നിരീക്ഷകർ പോലും പരസ്യമായി അഭിപ്രായപ്പെട്ടതിന്റെ അങ്കലാപ്പിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എഐസിസി പ്ലീനറി സമ്മേളനത്തോടെ കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുകക്ഷികളെയെല്ലാം കൂട്ടുപിടിച്ച് യുപിഎ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ബിജെപിയിലും മതേതര മുഖങ്ങൾ ഇല്ലേ

ബിജെപിയിലും മതേതര മുഖങ്ങൾ ഇല്ലേ

ദളിതരേയും ന്യൂനപക്ഷങ്ങളേയും പരിഗണിക്കാതെ മുന്നോട്ട് പോകാൻ ബിജെപിക്ക് സാധിക്കില്ല. ന്യൂനപക്ഷങ്ങൾക്ക് നേർക്ക് നടക്കുന്ന കടുത്ത ആക്രമങ്ങൾ ബിജെപിയെ ഇത്തരം വിഭാഗങ്ങളിൽ നിന്നും തീർത്തും അകറ്റിയിട്ടുണ്ട്. സുഷീൽ മോദി, രാംകൃപാൽ യാദവ് തുടങ്ങിയ ബിജെപിയിലെ മതേതര മുഖങ്ങളെ പരിഗണിക്കാതെ മറ്റ് ചില നേതാക്കൾക്ക് മുന്തിയ പരിഗണന നൽകുന്നതാണ് പാർട്ടിയെ പടുകുഴിയിൽ ചാടിക്കുന്നതെന്നും രാംവിലാസ് പാസ്വാൻ വിമർശിക്കുന്നുണ്ട്. അതേസമയം യുപിയിലെ പരാജയം ബിജെപിയുടെ പ്രവർത്തന ശൈലിയുടെ പോരായ്മയല്ലെന്ന വ്യക്തമാക്കി ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം താഴ്ന്നതും എസ്.പിയും ബിഎസ്പിയും ഒന്നിച്ചുനിന്നതുമാണ് തിരിച്ചടിയുണ്ടാകാൻ കാരണം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മികച്ച ഭരണമാണ് യുപിയിൽ നടത്തുന്നത്. എസ്പി.-ബിഎസ്പി സഖ്യം വന്നതോടെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി 50 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു.

ഇനി കർണ്ണാടക

ഇനി കർണ്ണാടക

ഉത്തർപ്രദേശിലേയും ബിഹാറിലേയും തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. കർണ്ണാടക തിരഞ്ഞെടുപ്പിലെ വിജയം ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് വലിയ ഉണർവുണ്ടാകുമെന്ന വിലയിരുത്തലിലെ തുടർന്ന് അങ്കക്കളത്തിൽ അരയുംതലയും മുറുക്കിയിറങ്ങാൻ സംസ്ഥാന നേതാക്കൾക്ക് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ ചാണക്യനായ സിദ്ദരാമയ്യയുടെ നേതൃത്വം വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് നൽകുന്നത്. അതേസമയം യുപി ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അടവുകളുമായി കർണ്ണാടക തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ. ടിപ്പു ജയന്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷിച്ചതടക്കമുള്ളവ വീണ്ടും ഉയർത്തികൊണ്ടുവരും. എസ്‌.ഡി.പിഐയുടെ വളർച്ചയും കോൺഗ്രസ് സർക്കാർ സ്വീകരിക്കുന്ന മൃദുമനോഭാവവും ഇതിനകം തന്നെ ബി.ജെ.പി ചർച്ചയാക്കിയിട്ടുണ്ട്.

'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

അതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്കഅതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്ക

English summary
Union Minister Ram Vilas Paswan on Sunday sounded an alarm for the BJP-led alliance of which he is a member, saying the party's dismal show in the Uttar Pradesh by-elections was proof that the ruling combine needed to mend its image among certain sections of the society. Leaders of the NDA should desist from making off-the-cuff remarks and be "more tactful" during elections, the Lok Janshakti Party (LJP) chief said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X