Get Updates
Get notified of breaking news, exclusive insights, and must-see stories!

2021 ഏപ്രിൽ 21 മുതൽ മെയ് 15 വരെ വിതരണം ചെയ്തത് 54.15 ലക്ഷം വൈല്‍ റെംഡെസിവിർ

ദില്ലി: 2021 ഏപ്രിൽ 21 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ രാജ്യത്ത് വിതരണം ചെയ്തത് 54.15 ലക്ഷം വൈല്‍ റെംഡെസിവിർ. ഇതിന് പുറമേ 2021 മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങൾ സംഘടനകൾ എന്നിവരിൽ നിന്നും ഉള്ള സംഭാവനയായി 5.26 ലക്ഷം റെംഡെസിവിർ വൈലുകൾ ലഭ്യമായിട്ടുണ്ട്. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത നാൽപ്പതിനായിരം വൈലുകളും സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

പേറ്റന്റ് ഉടമകളായ അമേരിക്കയിലെ ഗില്യഡ് ലൈഫ് സയൻസസിന്റെ പ്രത്യേക അനുമതിയോടെയാണ് രാജ്യത്തെ 7 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ റെംഡെസിവിർ ഉത്പാദിപ്പിക്കുന്നത്. ഇവയുടെ തദ്ദേശീയമായ ഉത്പാദന ശേഷിയെ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഈ 7 കമ്പനികളോടും ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഇവയുടെ ഉത്പാദനം പ്രതിമാസം 38 ലക്ഷം വൈലുകൾ എന്നതിൽനിന്നും 119 ലക്ഷത്തോളം ആയി ഉയർന്നു. അധികമായി 38 ഉത്പാദന കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ രാജ്യത്തെ റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 22 നിന്നും 60 ആയി ഉയർന്നിട്ടുണ്ട്.

remdes-

വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ നിന്നും റെംഡെസിവിർ ഉൽപ്പാദകർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ലഭ്യമാക്കുന്നുമുണ്ട്. 2021 ഏപ്രിൽ 11 മുതൽ റെംഡെസിവിർ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 20 മുതൽ റെംഡെസിവിർ ഇൻജെക്ഷൻ,റെംഡെസിവിർ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന റെംഡെസിവിർ API ബീറ്റാ ,സൈക്ലോഡെക്സ്ട്രിൻ (SBEBCD) എന്നിവയുടെ കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിരുന്നു.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ റെംഡെസിവിറിന്റെ ആനുപാതികവും,നീതിയുക്തവുമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മൂന്നാം വാരം മുതൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ മരുന്നു വിഹിതം ലഭ്യമാക്കുന്നു. പൊതു / സ്വകാര്യ ആശുപത്രികളിൽ മരുന്നിന്റെ ശരിയായ വിതരണം നടക്കുന്നത് നിരീക്ഷിക്കണമെന്ന് സംസ്ഥാന / കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എയിംസ്, ഐസിഎംആർ,കോവിഡ് 19 ദേശീയ കർമ്മ സേന, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സംയുക്ത അവലോകന സംഘം എന്നിവർ സംയുക്തമായി പുറത്തിറക്കിയ " പ്രായപൂർത്തിയായ കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള ദേശീയ ക്ലിനിക്കൽ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നത് പോലെ മരുന്ന് വിതരണം, നീതിപൂർവമായി ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+