കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ 2.0: കൊറോണ പോരാട്ടത്തിൽ വെല്ലുവിളി അതിഥി തൊഴിലാളികൾ!! മുന്നറിയിപ്പ് ഇങ്ങനെ..

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വ്യാപനം തടയന്നതിനായി നിർണായക നീക്കങ്ങൾ നടത്തുന്നതിനിടെ വെല്ലുവിളിയുയർത്തി അതിഥി തൊഴിലാളികളുടെ പ്രക്ഷോഭം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്ക് ഡൌൺ മെയ് മൂന്ന് വരെ നീട്ടുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉടലെടുക്കുന്നത്. ലോക്ക് ഡൌൺ ലംഘിച്ച് ആയിരക്കണക്കിന് പേരാണ് തെരുവുകളിലേക്കിറങ്ങിയത്. മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിൽ റോഡിലിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസ് ലാത്തി വീശിയാണ് പിരിച്ചുവിട്ടത്. തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനങ്ങൾ തയ്യാറാക്കി നൽകണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചത്.

രണ്ട് കൊറോണ വാക്സിനുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ ചൈന, നീക്കം രണ്ടാം ഘട്ട പരീക്ഷണത്തിലേക്കേ്...രണ്ട് കൊറോണ വാക്സിനുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ ചൈന, നീക്കം രണ്ടാം ഘട്ട പരീക്ഷണത്തിലേക്കേ്...

 ബാന്ദ്ര സ്റ്റേഷനിൽ

ബാന്ദ്ര സ്റ്റേഷനിൽ

മുംബൈയിലെ ബാന്ദ്ര വെസ്റ്റിലാണ് രാജ്യത്ത് ഏറ്റവും വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. റെയിൽ വേ സ്റ്റേഷന് പുറത്താണ് അതിഥി തൊഴിലാളികൾ സംഘടിച്ചത്. ജോലിയില്ലാതായതോടെ കയ്യിൽ പണമില്ലെന്നും ഭക്ഷണം ലഭിക്കാൻ മാർഗ്ഗങ്ങളില്ലെന്നുമാണ് ഇവരുടെ വാദം. ആയിരത്തോളം ദിവസവേതന തൊഴിലാളികളാണ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റാൻഡിനടുത്തായി ചൊവ്വാഴ്ച മൂന്ന് മണിയോടെ സംഘടിച്ചത്. ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. വൻതോതിൽ പോലീസിനെ വിന്യസിച്ച ശേഷമാണ് ഇവരെ ലാത്തിച്ചാർജ്ജ് നടത്തി പിരിച്ചുവിട്ടത്. ഇവരെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയയ്കാൻ പോലീസ് പ്രാദേശിക തലത്തിലുള്ള നേതാക്കളോട് ആവശ്യപ്പെടുകയയായിരുന്നു. ഇവർക്ക് ലോക്ക് ഡൌൺ കാലയളവിൽ ഭക്ഷണവും താമസവും ഉറപ്പുനൽകിയതോടെ രണ്ട് മണിക്കൂറിന് ശേഷമാണ് ഇവർ മടങ്ങിപ്പോയത്.

 മുംബ്രൈയിൽ നടന്നിതങ്ങനെ

മുംബ്രൈയിൽ നടന്നിതങ്ങനെ

താനെ ജില്ലയിലെ മുംബ്രയിലും ബാന്ദ്രയിലേത് പോലുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി അതിഥി തൊഴിലാളികളാണ് പ്രതിഷേധവുമായി ഇവിടെ സംഘടിച്ചത്. സ്വദേശത്തേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. തങ്ങൾ വീടുകളിലേക്ക് നടന്നുപോകുമെന്നാണ് പ്രതിഷേധക്കാർ പോലീസിനോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുള്ള പണം തീർന്നുവെന്നും ഭക്ഷണത്തിന് പണമില്ലന്നമാണ് അവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
രാജ്യവ്യാപക ലോക്ക്ഡൌൺ നീട്ടയതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ 150 അതിഥി തൊഴിലാളികളാണ് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ പലാസയിലേക്ക് കാൽ നടയായി പോകാൻ ആരംഭിച്ചത്. ഉടൻ തന്നെ ഇവരെ പോലീസെത്തി തടയുകയായിരുന്നു. മന്ത്രി ടി ശ്രീനിവാസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്ന് ഓരോരുത്തർക്കും 500 രൂപയും 12കിലോ അരിയും നൽകാമെന്ന് ഉറപ്പുനൽകിയ ശേഷം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് ശ്രീകാക്കുളം.

അഹമ്മദ്ദാബാദ്

അഹമ്മദ്ദാബാദ്


അഹമ്മദാബാദിൽ നിന്ന് ഒരു സംഘം അതിഥി തൊഴിലാളികളാണ് ജന്മദേശമായ യുപിയിലെ മാഹു ജില്ലയിലേക്ക് പോകാൻ പുറപ്പെട്ടത്. ലോക്ക് ഡൌൺ പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. വിശന്നുവലഞ്ഞ് കാൽനടയായെത്തിയ അതിഥി തൊഴിലാളികളെ പോലീസാണ് കണ്ടെത്തിയത്. അഹമ്മദാബാദ്- ഗാന്ധിനഗർ ദേശീയപാതയിലായിരുന്നു സംഭവം. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാമെന്ന വാഗ്ദാനനത്തോടെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ നല്ലത് 13,000 കിലോമീറ്റർ നടക്കുകയാണെന്ന വാദമാണ് അവർ ഉന്നയിച്ചത്.

 സൂറത്തിൽ തൊഴിലാളികളുടെ പ്രതിഷേധം

സൂറത്തിൽ തൊഴിലാളികളുടെ പ്രതിഷേധം


ശക്തമായ പ്രതിഷേധം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സൂറത്ത് വീണ്ടും പ്രതിഷേധത്തിന് സാക്ഷിയാവുന്നത്. വരച്ചയിലെ മോഹൻ നഗറിലാണ് സംഭവം. വീടുകളിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. സൂറത്തിലെ വസ്ത്ര നിർമാണ രംഗത്ത് ജോലി ചെയ്യുന്നവരാണ് കയ്യിൽ പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങിയത്. ഫാക്ടറി ഉടമകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തെന്നും പണവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച നൂറ് കണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിനൊടുവിൽ വാഹനങ്ങൾക്ക് തീവെച്ചത്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
 പണവും ഭക്ഷണവുമില്ല

പണവും ഭക്ഷണവുമില്ല


കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്. എന്നാൽ എൻജിഒകൾ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ നഗരങ്ങളിൽ താമസിച്ച് വരുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ എല്ലാ ഗതാഗതസംവിധാനങ്ങളും നിർത്തിവെച്ചതോടെ തൊഴിലാളികൾ ഇവിടെ ഒറ്റപ്പെട്ട് പോകുകയായിരുന്നു.

English summary
From Bandra to Surat, migrant crisis In India makes coronavirus fight tougher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X