ചായ് വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള വളര്‍ച്ച, മോദിയിലാണ് ഇന്ത്യയുടെ സാധ്യതകളെന്ന് ട്രംപ്!!
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്. ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ വളര്‍ച്ച തെളിയിക്കുന്നത് ഇന്ത്യയുടെ സാധ്യതകളാണെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ എളിയ ജീവിതവും അവിടെ നിന്ന് അദ്ദേഹം രാഷ്ട്രീയ വിജയം നേടിയതും ട്രംപ് നമസ്‌തേ ട്രംപ് പരിപാടിയില്‍ സൂചിപ്പിക്കുകയും ചെയ്തു. മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ലെന്നും, കഠിനാധ്വാനത്തിന്റെ ഏകാഗ്രതയുടെയും അടയാളമാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ജീവിതത്തില്‍ എന്ത് കാര്യവും കഠിനാധ്വാനത്തിലൂടെ നേടാനാവുമെന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് നരേന്ദ്ര മോദിയെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇന്ത്യയുടെ സാധ്യതകളുണ്ട്. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടും. വളരെ ദൃഢമായ വ്യക്തിത്വമാണ് നരേന്ദ്ര മോദിക്കുള്ളതെന്നും ട്രംപ് വ്യക്തമാക്കി. നിറഞ്ഞ കൈയ്യടികളോടെയാണ് ട്രംപിന്റെ വാക്കുകളെ സ്റ്റേഡിയത്തിലെ ജനങ്ങള്‍ വരവേറ്റത്.
അതേസമയം പ്രസംഗത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്ക് ട്രംപ് ആദരമര്‍പ്പിച്ചു. ട്രംപ് ഇവരുടെ പേരുകള്‍ പറയാന്‍ ബുദ്ധിമുട്ടുന്നത് കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്തി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെയെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. സ്റ്റേഡിയം ഈ സമയത്തൊക്കെ കൈയ്യടികളോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്.
Recommended Video
ഇന്ത്യ സിനിമാ മേഖലയില്‍ വന്‍ ശക്തിയാണെന്നും, ബോളിവുഡില്‍ നിന്ന് 2000 ചിത്രങ്ങളാണ് വര്‍ഷത്തില്‍ വരുന്നതെന്നും ട്രംപ് പറഞ്ഞു. ലോകത്തെവിടെയും ബോളിവുഡ് ചിത്രങ്ങള്‍ ജനങ്ങള്‍ ആസ്വദിക്കാറുണ്ട്. മികച്ച ബംഗ്‌റ നൃത്തങ്ങളും ക്ലാസിക്ക് ചിത്രങ്ങളായ ദില്‍വാലെ ദുല്‍ഹനിയയും ഷോലെയും ഇതിന് ഉദാഹരണങ്ങളാണ്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും വേണ്ടി ഇന്ത്യന്‍ ജനത കൈയ്യടിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു.












Click it and Unblock the Notifications