പാചകക്കാരന് മുതല്‍ ശാസ്ത്രജ്ഞര്‍ക്ക് വരെ ആകര്‍ഷകമായ പ്രതിഫലം; ഐഎസ്ആര്‍ഒയിലെ ശമ്പള പാക്കേജ് കണ്ടോ..!!?
ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി അതുല്യമായ ഒരു ബഹിരാകാശ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മറ്റാരും ഇറങ്ങാത്ത ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍-3 ഇറങ്ങിയത് എന്നതാണ് ഈ നേട്ടത്തെ അവിസ്മരണീയമാക്കുന്നത്. ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും മറ്റൊരു ബഹിരാകാശ നേട്ടത്തിലേക്കും ഇന്ത്യ കണ്ണുനട്ടിരിക്കുകയാണ്.
സൂര്യന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ആദിത്യ എല്‍-1 എന്ന പേടകം ഇന്നാണ് ഐ എസ് ആര് ഒ വിജയകരമായി വിക്ഷേപിച്ചത്. ബഹിരാകാശദൗത്യങ്ങളില്‍ ഏറ്റവും ദുഷ്കരമാണ് സൗരദൗത്യങ്ങള്‍ എന്നതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ആകാംക്ഷയോടെയാണ് ഐ എസ് ആര് ഒയെ നോക്കി കാണുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐ എസ് ആര് ഒ ബഹിരാകാശ ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നുണ്ട്.

വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതിന് പിന്നില്‍. ഐ എസ് ആര് ഒയില്‍ ജോലി ചെയ്യുന്ന വിവിധ ജീവനക്കാരുടെ ശമ്പളം അറിയാന്‍ പലര്‍ക്കും താല്പര്യമുണ്ടായിരിക്കും. ഐ എസ് ആര് ഒയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള പാക്കേജ് എങ്ങനെയാണ് എന്ന് നോക്കാം. ഐ എസ് ആര് ഒയിലെ വിശിഷ്ട ശാസ്ത്രജ്ഞര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വരെയാണ് ശമ്പളം.
മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്ക് 75000 മുതല്‍ 80000 രൂപ വരെ ശമ്പളം ലഭിക്കും. എഞ്ചിനീയര്‍മാര്‍ക്ക് 37400 മുതല്‍ 67000 രൂപ വരെയാണ് ശമ്പളം. ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര് ഒയിലെ മിക്ക ശാസ്ത്രജ്ഞരും ഐ ഐ ടി ഖരഗ്പൂര്‍, ഐ ഐ എസ് സി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഐഎസ്ആര്‍ഒയിലെ മറ്റ് തസ്തികകളിലെ ശമ്പളം നോക്കാം.
ടെക്നീഷ്യന്-ബി എല്‍-3 (21700-69100), ടെക്നിക്കല്‍ അസിസ്റ്റന്റ് എല്‍-7, സയന്റിഫിക് അസിസ്റ്റന്റ് എല്‍-7, ലൈബ്രറി അസിസ്റ്റന്റ് 'എ' - എല്‍-7 ടെക്നിക്കല്‍ അസിസ്റ്റന്റ് (സൗണ്ട് റെക്കോഡിംഗ്) ഡിഇസിയു അഹമ്മദാബാദ്, എല്‍-7, മീഡിയ ലൈബ്രറി അസിസ്റ്റന്റ് -എ ഡിഇസിയു, അഹമ്മദാബാദ് - എല്‍-7, സയന്റിഫിക് അസിസ്റ്റന്റ് എ (മള്‍ട്ടീമീഡിയ) ഡിഇസിയു, അഹമ്മദാബാദ് എല്‍7 (44900-142400).
പ്രോഗ്രാം അസിസ്റ്റന്റ്, ഡിഇസിയു എല്‍-8 , സോഷ്യല്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡിഇസിയു അഹമ്മദാബാദ് - എല്‍-8 (47600-151100). ജൂനിയര്‍ പ്രൊഡ്യൂസര്‍ എല്‍10 (56100 177500), സോഷ്യല്‍ റിസര്‍ച്ച് ഓഫീസര്‍ സി എല്‍-10 (56100- 177500), ശാസ്ത്രജ്ഞന്/ എഞ്ചിനീയര്‍-എസ്സി -എല്‍-10 (56100-177500), ശാസ്ത്രജ്ഞന്/ എഞ്ചിനീയര്‍-എസ്ഡി എല്‍11 (67700-208700), മെഡിക്കല്‍ ഓഫീസര്‍-എസ്സി - എല്‍-10 (56100-177500).
മെഡിക്കല്‍ ഓഫീസര്‍-എസ്ഡി - എല്‍-11 (67700-208700), റേഡിയോഗ്രാഫര്‍-എ - എല്‍-4 (25500-81100), ഫാര്‍മസിസ്റ്റ്-എ - എല്‍-5 (29200-92300), ലാബ് ടെക്നീഷ്യന്-എ - എല്‍-4 (25500-81100), നഴ്സ്-ബി - എല്‍-7 (44900-142400), സിസ്റ്റര്‍-എ - എല്‍-8 (47600-151100), കാറ്ററിംഗ് അറ്റന്‍ഡന്റ് 'എ' - എല്‍-1 (18000-56900), കാറ്ററിംഗ് സൂപ്പര്‍വൈസര്‍ - എല്‍6 (35400-112400), കുക്ക് എല്‍2 (19900-63200), ഫയര്മാന്-എ - എല്‍-2 (19900 63200).
ഡ്രൈവര്‍-കം-ഓപ്പറേറ്റര്‍-എ - എല്‍-3 (21700-69100), ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍-എ - എല്‍-2 (19900-63200), ഹെവി വെഹിക്കിള്‍ ഡ്രൈവര്‍-എ - എല്‍-2 (19900-63200), സ്റ്റാഫ് കാര്‍ ഡ്രൈവര്‍ 'എ' - എല്‍-2 (19900-63200), അസിസ്റ്റന്റ് എല്‍4 (25500-81100), അസിസ്റ്റന്റ് (രാജ്ഭാഷ) - എല്‍-4 (25500-81100), അപ്പര്‍ ഡിവിഷന് ക്ലര്‍ക്ക് എല്‍-4 (25500-81100), ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് എല്‍-4 (25500-81100).
സ്റ്റെനോഗ്രാഫര്‍ എല്‍4 (25500-81100), അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എല്‍-10 (56100-177500), അക്കൗണ്ട്സ് ഓഫീസര്‍ - എല്‍-10 (56100-177500), പര്‍ച്ചേസ് & സ്റ്റോഴ്സ് ഓഫീസര്‍ - എല്‍10 (56100-177500), ജൂനിയര്‍ ഹിന്ദി വിവര്ത്തകന് എല്‍6 (35400-112400).
-
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
രാജിവെച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ശമ്പളവും കൊടുക്കണം; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ശമ്പളം തുല്യമാകുമോ? ശമ്പള കമ്മീഷന് പറയുന്നത് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications