കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡും പൗരത്വ പ്രക്ഷോഭവും കണ്ട 2020, കെജ്‌രിവാളും നിതീഷും വീണ്ടും ജയിച്ച് കയറിയ വര്‍ഷം!!

Google Oneindia Malayalam News

ഇന്ത്യ എന്ത് കൊണ്ടും മറക്കാന്‍ ഇഷ്ടപ്പെടുന്ന വര്‍ഷമായിരിക്കും 2020. തുടര്‍ച്ചയായ ദുരന്തങ്ങളും അതോടൊപ്പം കുറച്ച് പ്രതീക്ഷകളും ഈ വര്‍ഷം തന്നിരുന്നു. പക്ഷേ നമുക്ക് പ്രിയപ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ നഷ്ടമായതും ഈ വര്‍ഷമായിരിക്കും. ഇത്രയൊക്കെയാണെങ്കിലും വിവാദങ്ങള്‍ക്കും കുറവില്ലായിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും ഈ വര്‍ഷം നടന്നു. അങ്ങനെ പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങളും ഈ വര്‍ഷം ബാക്കി വെക്കുന്നുണ്ട്.

കോവിഡിന്റെ വരവ്

കോവിഡിന്റെ വരവ്

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ ഇന്ത്യ രോഗത്തോട് മികച്ച രീതിയില്‍ പ്രതിരോധിച്ചെങ്കിലും പിന്നീട് പിടിവിട്ടു. നിലവില്‍ ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 94.62 കേസുകളാണ്. ഇതുവരെ 1,37621 മരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ അടക്കം കൊണ്ടുവന്നിരുന്നു.

ജനതാ കര്‍ഫ്യൂ

ജനതാ കര്‍ഫ്യൂ

പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ കോവിഡിന്റെ സമയത്ത് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 22 മുതല്‍ 14 മണിക്കൂര്‍ നേരത്തേക്ക് വീടുകളില്‍ തന്നെ സമയം ചെലവിടുന്നതാണ് ഇത്. അവശ്യ സാധനങ്ങള്‍ മാത്രം ലഭ്യമായിരിക്കുമെന്നുംപ്രധാനമന്ത്രി പറഞ്ഞു. വൈകീട്ട് അഞ്ച് മണിക്ക് വീടിന് പുറത്ത് വന്നോ ബാല്‍ക്കണിയില്‍ നിന്നോ കൈ കട്ടിയോ പാത്രങ്ങള്‍ കൂട്ടിമുട്ടിയോ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മോദി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ യുവാക്കളെ ജനതാ കര്‍ഫ്യൂവിനെ കുറിച്ച് എല്ലാവരിലും വിവരങ്ങള്‍ എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

നമസ്‌തേ ട്രംപ്

നമസ്‌തേ ട്രംപ്

ഇന്ത്യയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ഇവന്റുകളില്‍ ഒന്നാണ് ഇത്. മോദിക്ക് യുഎസ്സില്‍ കിട്ടിയത് പോലെ ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയില്‍ സ്വീകരിക്കണം നല്‍കുന്നതായിരുന്നു ഈ ചടങ്ങ്. ട്രംപും കുടുംബവുമാണ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. അഹമ്മദാബാദില്‍ ഫെബ്രുവരി 24, 25 ദിവസങ്ങളിലായിട്ടാണ് നമസ്‌തേ ട്രംപ് അരങ്ങേറിയത്. മോദിയും ട്രംപും ചേര്‍ന്നുള്ള റാലിയായിരുന്നു ഇതിലെ പ്രധാന ആകര്‍ഷണം. ഒരു ലക്ഷത്തില്‍ അധികം കാണികള്‍ ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ട്രംപും കുടുംബവും താജ്മഹല്‍ അടക്കം സന്ദര്‍ശിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭം

പൗരത്വ പ്രക്ഷോഭം

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് മതപരമായി വിവേചനം നേരിടുന്ന മുസ്ലീങ്ങള്‍ ഒഴിച്ചുള്ള പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമത്തിലൂടെ സാധ്യമായത്. 2019 ഡിസംബര്‍ 12നാണ് ഈ നിയമം പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് തന്നെ പ്രക്ഷോഭവും തുടങ്ങിയിരുന്നു. എന്നാല്‍ 2020ലാണ് ഇത് രൂക്ഷമായത്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ അടക്കം നടത്തിയ സമരം വളരെ പ്രശസ്തമായിരുന്നു. പല സ്ഥലങ്ങളിലും പ്രതിഷേധത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരവധി പേര്‍ സമരത്തില്‍ കൊല്ലപ്പെട്ടിരുന്നു. പലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് പല വകുപ്പുകളും ചുമത്തിയിരുന്നു. എങ്കിലും സമരത്തിന്റെ വീര്യം കുറഞ്ഞിരുന്നു.

ദില്ലിയില്‍ കെജ്‌രിവാള്‍

ദില്ലിയില്‍ കെജ്‌രിവാള്‍

ദില്ലിയില്‍ ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരിക്കല്‍ കൂടി അരവിന്ദ് കെജ്‌രിവാള്‍ ഇവിടെ വിജയം നേടി. 62.82 ശതമാനം വോട്ടിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. 62 സീറ്റ് നേടി ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തുകയായിരുന്നു. ജനകീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു എഎപി പ്രചാരണം നടത്തിയത്. എന്നാല്‍ ദേശീയ വിഷയങ്ങളിലായിരുന്നു ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിജെപി ജയം നേടുന്നതിനായി കടുത്ത വര്‍ഗീയ പ്രചാരണങ്ങളും നടത്തിയിരുന്നു. ഗോലി മാരോ പ്രസ്താവനകള്‍ അടക്കം വിവാദത്തിലായി. പക്ഷേ ആകെ എട്ട് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.

ദില്ലി കലാപം

ദില്ലി കലാപം

തിരഞ്ഞെടുപ്പിന് ശേഷം ദില്ലി രൂക്ഷമായ കലാപത്തിനാണ് സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി 23നാണ് ഇത് ആരംഭിച്ചത്. ഹിന്ദുത്വവാദികള്‍ മുസ്ലീം മേഖലകളില്‍ കലാപം അഴിച്ചുവിടുകയായിരുന്നു. 53 പേരാണ് കൊല്ലപ്പെട്ടത്. പലരെയും വെടിവെച്ചോ അടിച്ചോ ആണ് കൊലപ്പെടുത്തിയത്. പോലീസുകാരനും ഇന്റലലിജന്‍സ് ഓഫീസറുമുണ്ടായിരുന്നു. പലരുടെയും മൃതദേഹങ്ങള്‍ തെരുവുകളില്‍ നിന്നാണ് കിട്ടിയത്. പലരെയും കലാപത്തിനിടെ കാണാതായിരുന്നു. മുസ്ലീം ഭവനങ്ങളും ആരാധനാലയങ്ങളുമാണ് കലാപകാരികള്‍ ലക്ഷ്യമിട്ടത്. ജാഫ്രാബാദിലാണ് കലാപം ആരംഭിച്ചത്.

സുശാന്തിന്റെ മരണം

സുശാന്തിന്റെ മരണം

ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ആത്മഹത്യയായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റേത്. ജൂണ്‍ പതിനാലിന് ബാന്ദ്രയിലെ വീട്ടിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ നടനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങള്‍ പിന്നാലെ സജീവമായി. സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്ന ഹാഷ്ടാഗും സജീവമായി. സുശാന്തിന്റെ പിതാവ് അടക്കമുള്ളവര്‍ പരാതിയുമായി എത്തി. സിബിഐ അന്വേഷണം കേസില്‍ ഉണ്ടായിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി ഇതേ കേസില്‍ അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. പിന്നീട് ഈ അന്വേഷണം ബോളിവുഡിലേക്കും കടക്കുകയായിരുന്നു. എന്നാല്‍ സുശാന്തിനെ കൊലപ്പെടുത്തിയതെന്നതിന് യാതൊരു തെളിവുമുണ്ടായിരുന്നില്ല.

കങ്കണയുടെ യുദ്ധം

കങ്കണയുടെ യുദ്ധം

ബോളിവുഡ് നടി കങ്കണ റനൗത്ത് മുംബൈയെ പാകധീന കശ്മീരുമായി ബന്ധിപ്പിച്ചിരുന്നു. സുശാന്തിന്റെ മരണത്തിന് കാരണം ബോളിവുഡ് ലോബിയാണെന്നും അവരെ സംരക്ഷിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരാണെന്നും നടി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ യുദ്ധമാണ് ശിവസേനയും നടിയും തമ്മില്‍ നടന്നത്. കങ്കണയുടെ മുംബൈയിലെ വീട് ബിഎംസി ഇടിച്ചുപൊളിച്ചിരുന്നു. നടിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയും നല്‍കി. വലിയ വിവാദമായി ഈ വിഷയം മാറി. ഉദ്ധവിനെ പേരെടുത്ത് വെല്ലുവിളിച്ചിരുന്നു നടി. കങ്കണയുടെ കുടുംബം പിന്നീട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ബീഹാര്‍ തിരഞ്ഞെടുപ്പ്

ബീഹാര്‍ തിരഞ്ഞെടുപ്പ്

കോവിഡ് ഒന്ന് മാറിയ ശേഷം ആരംഭിച്ച സുപ്രധാന തിരഞ്ഞെടുപ്പായിരുന്നു ബീഹാറില്‍ നടന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 28നായിരുന്നു ആദ്യ ഘട്ടം. നവംബര്‍ മൂന്നിന് രണ്ടാം ഘ ട്ടവും നവംബര്‍ ഏഴിന് മൂന്നാം ഘട്ടവും നടന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ കടുത്ത ജനവിരുദ്ധ വികാരം നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. സര്‍വേകളെല്ലാം മഹാസഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരം നിലനിര്‍ത്തി. 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരം നേടിയത്. മഹാസഖ്യം 110 സീറ്റ് നേടി. 75 സീറ്റോടെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 സീറ്റ് നേടി. ജെഡിയു വലിയ തകര്‍ച്ച നേരിട്ടു. 43 സീറ്റാണ് നേടിയത്.

Recommended Video

cmsvideo
Pfizer Vaccine to get approval for emergency use very soon | Oneindia Malayalam
കര്‍ഷക സമരം

കര്‍ഷക സമരം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് ഈ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം നടന്നത്. സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദോടെയാണ് ഇത് ആരംഭിച്ചത്. യുപി, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, കേരളം എന്നിവിടങ്ങളിലും ഐക്യദാര്‍ഢ്യ സമരം നടന്നു. രണ്ട് മാസത്തോളം പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചു. ഇവര്‍ പ്രക്ഷോഭവുമായി ദില്ലിയിലേക്ക് എത്തിയതോടെ സംഘര്‍ഷവും ഉടലെടുത്തു. ഹരിയാന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തി. ദില്ലി ചലോ ക്യാമ്പയിന്‍ ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

English summary
from covid to delhi riots 2020 is one of the unforgettable year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X