കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ജാമിയ മുതൽ സുഡാനും റഷ്യയും വരെ, 2019ൽ വൈറലായ ചില ചിത്രങ്ങൾ കാണാം...

Google Oneindia Malayalam News

കഥ പറയാന്‍ വാക്കുകള്‍ വേണമെന്നില്ല. ചില ഫോട്ടോകൾ മതി. ചില സന്ദർഭത്തിന്റെ വൈകാരികത ജനങ്ങളിലെത്തിക്കാൻ ഒരു ഫോട്ടോ തന്നെ ധാരാളം. പല പ്രതിഷേധ സമരങ്ങളുടെ രോക്ഷവും, ചിലപ്പോഴൊക്കെ അധികാരികളുടെ ക്രൂരതയും ഒരു ഫോട്ടോയിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയും. അത്തരത്തിൽ 2019ൽ ചർച്ച ചെയ്ത ഫോട്ടോകൾ കാണാം....

സുഡാനിലെ ആ പെൺകുട്ടി


സുഡാനിൽ സർക്കാരിനെതിരെ പൊട്ടിപ്പുറപ്പട്ട പ്രതിഷേധത്തിൽ പോലീസിനെതിരെ രൂക്ഷ വിമര്ഡശനം നടത്തി ജനക്കൂട്ടത്തിന് നടുവിൽ കാറിന് മുകളിൽ പെൺകുട്ടി നിൽക്കുന്ന ഫോട്ടോ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ സുഡാന്‍ നീണ്ട മുപ്പതു വര്‍ഷത്തിനുശേഷം ഒരു പുതു യുഗത്തിലേക്ക് കാലെടുത്തുവെച്ചത് 2019ലായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ ഏകാധിപത്യം അവസാനിച്ചതോടെതന്നെ അവിടത്തെ നാലു കോടി ജനങ്ങൾ അത് സ്വപ്നം കണ്ടതായിരുന്നു. അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിനിടയില്‍ പട്ടാളം ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു.

എങ്കിലും, ജനങ്ങളെ നിരാശരാക്കുന്ന വിധത്തില്‍ പട്ടാളം ഒരു ഒരു മിലിട്ടറി കൗണ്‍സിലില്‍ രൂപീകരിച്ച് സ്വയം നാടു ഭരിക്കാൻ തുടങ്ങി. ബഷീറിനെതിരെ നടന്നതുപോലുള്ള സമരം അവര്‍ക്കെതിരെയും ജനങ്ങള്‍ക്കു നടത്തേണ്ടിവന്നു. ഒടുവില്‍ പട്ടാളം മുട്ടുമടക്കുകയും അധികാരം ഒഴിയാന്‍ സമ്മതിക്കുകയും ചെയ്തു.

പ്രതിഷേധത്തിനിടയിൽ ഭരണഘടന വായിച്ച പെൺകുട്ടി


റഷ്യയിൽ നിന്നുള്ള 17 കാരിയായ ഓൾഗ മിസികിന്റെ ഫോട്ടോയും ലോകം ചർച്ച ചെയ്ത ഒന്നായിരുന്നു. റഷ്യൻ കലാപം സമയത്ത് ചുറ്റും പോലീസ് നിൽക്കുമ്പോൾ ഓൾഗ മിസികി ഭരണ ഘടന വായിക്കുന്നതാണ് ഫോട്ടോ. അനീതിക്കും അടിച്ചമർത്തലിനുമെതിരായ ധീരതയുടെ ഏറ്റവും ശക്തമായ ചിത്രമാണ് ഇതെന്നാണ് പലരും അവകാശപ്പെടുന്നത്. 2019 ജുലൈയിലായിരുന്നു ഫോട്ടോ പുറത്ത് വന്നത്.

കലാപസമയത്തെ മെഡിറ്റേഷൻ


ചൈനക്കെതിരെയായിരുന്നു ഹോങ്കോങ് ജനതയുടെ പ്രതിഷേധം. ‘ചൈനീസ് നാസികള്‍ക്കെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഹോങ്കോങ് തെരുവിലറങ്ങിയത്. ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ജൂണില്‍ തുടങ്ങിയ സമാധാനപരമായ പ്രതിഷേധം ജനാധിപത്യ പോരാട്ടമായി മാറിയപ്പോള്‍ ഹോങ്കോങ് കലുഷിതമാവുകയായിരുന്നു.

കലാപ സമയത്ത് ആയുധാരികളായ പോലീസ് സേനയ്ക്ക് നടുവിൽ മെഡിറ്റേഷൻ ചെയ്യുന്ന ഫോട്ടോയാണ് ഈ വർഷം ലോക ശ്രദ്ധയാകർഷിച്ച മറ്റൊരു ചിത്രം.

ജാമിയയിലെ മൂന്ന് പെൺ കരുത്തുകൾ‌


ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികള്‌ പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ രീതിയിലായിരുന്നു പോലീസ് എതിരിട്ടത്. ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ തല്ലി ചതയ്ക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഉയർന്ന പ്രതലത്തിൽ കയറി നിന്ന് മൂന്ന് മലയാളി വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയുിൽ വൈറലായിരുന്നു.

പോലീസിനോട് വിരൽ ചൂണ്ടി പെൺകരുത്ത്

ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെ സുഹൃത്ത് ഷഹീനെ പോലീസ് തല്ലിചതക്കുമ്പോള്‍ പ്രതിരോധം തീര്‍ത്ത ആയിഷ റെന്നയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിലം‍ വൈറലായിരുന്നു. പോലീസുകാരോട് വിരൽ ചൂണ്ടി സംസാരിക്കുന്നതായിരുന്നു ചിത്രം. സമരത്തിന്റെ വൈകാരികത ആ ചിത്രത്തിലൂടെ ജനങ്ങളിലെത്താൻ സാധിച്ചു.

തളരാതെ സമര മുഖത്ത്

തളരാതെ സമര മുഖത്ത്

ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ ദില്ലി ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോപം ഏറെ ചർച്ച ചെയ്ത സമരമാണ്. കേന്ദ്ര മന്ത്രിയെ അടക്കം തടഞ്ഞ് വെക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ക്രൂരമായ മർദ്ദനമാണ് അഴിച്ചു വിട്ടത്. കാലിൽ പ്ലാസ്റ്ററിട്ട് അതിൽ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്യാവാക്യം എഴുതി ഇരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥിയുടെ ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

English summary
From Delhi's Jamia to Sudan and Russia, Viral photos in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X