ബിജെപി സർക്കാരിനെ വിറപ്പിച്ച് ചെങ്കൊടിയേന്തിയ കർഷകർ.. മഹാരാഷ്ട്രയെ ചുവപ്പിച്ച് ലോംഗ് മാർച്ച്!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  BJPയെ ഞെട്ടിച്ച് മഹാരാഷ്ട്രയിൽ ചെങ്കൊടിയേന്തി കർഷകരുടെ മാർച്ച് | Oneindia Malayalam

  മുംബൈ: കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ വികസനം ഉറപ്പ് വരുത്തുമെന്ന വാഗ്ദാനത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. മുകേഷ് അംബാനിയെപ്പോലുളള കോര്‍പ്പറേറ്റുകള്‍ പണം കൊയ്യുകയും മല്യയെ പോലുള്ളവര്‍ കോടികള്‍ രാജ്യത്തെ പറ്റിച്ച് വിദേശത്ത് സുഖിക്കുകയും ചെയ്യുമ്പോള്‍, മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

  ഇത്തവണത്തെ ബജറ്റിലും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനമല്ലാതെ രാജ്യത്തെ കര്‍ഷകരെ ദുരിതത്തില്‍ നിന്നും കരകയറ്റുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങളോ പദ്ധതികളോ ഇല്ല. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കര്‍ഷക ആത്മഹത്യകള്‍ മോദി സര്‍ക്കാരിന് കീഴില്‍ പെരുകുകയാണ്. എന്നാല്‍ കയ്യും കെട്ടി മിണ്ടാതിരിക്കാന്‍ തയ്യറല്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ അരക്ഷത്തോളം കര്‍ഷകര്‍ തെരുവിലിറങ്ങിയിരിക്കുന്നു.

  ദുരിതക്കയത്തിൽ കർഷകർ

  ദുരിതക്കയത്തിൽ കർഷകർ

  രാജ്യത്തിന്റെ നട്ടെല്ലാകേണ്ട കാര്‍ഷിക മേഖലയും കര്‍ഷകരും മോദി സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്. കര്‍ഷകരുടെ നരകജീവിതത്തിന് മഹാരാഷ്ട്രയിലെ വിദര്‍ഭയേക്കാള്‍ മറ്റൊരു ദയനീയമായ മുഖമില്ല. കര്‍ഷകരുടെ ശവപ്പറമ്പാണിവിടുത്തെ പാടങ്ങള്‍. മഹേന്ദ്ര ഫട്‌നാവിസിന്റെ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണ് ആരോപണം.

  പെരുകുന്ന കർഷക ആത്മഹത്യ

  പെരുകുന്ന കർഷക ആത്മഹത്യ

  1995 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പ്രകാരം 60,750 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറൊയുടെ കണ്ടെത്തലാണിത്. അക്കൂട്ടത്തില്‍ 70 ശതമാനവും വിദര്‍ഭയിലാണ്. കടവും വിളനാശവുമാണ് കര്‍ഷകരെ തൂക്കുകയര്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മഴ ചതിക്കുന്നതും ജലസേചന പദ്ധതികളില്ലാത്തതുമെല്ലാം വിദര്‍ഭയെ ചതിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളൊന്നും കര്‍ഷകരിലേക്ക് എത്തുന്നില്ല.

  കർഷകരുടെ ലോംഗ് മാർച്ച്

  കർഷകരുടെ ലോംഗ് മാർച്ച്

  കര്‍ഷക പ്രക്ഷോഭം ശക്തമായപ്പോള്‍ 34,022 കോടി രൂപയുടെ കടാശ്വാസം ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ അരലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. സിപിഎമ്മിന്റെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

  നേരെ മുംബൈയിലേക്ക്

  നേരെ മുംബൈയിലേക്ക്

  നാസിക്കില്‍ നിന്നാണ് ചുവന്ന കൊടിയേന്തി കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്. 12ന് മുംബൈയില്‍ മാര്‍ച്ച് അവസാനിക്കും. മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കണമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. ഇല്ലെങ്കില്‍ നിയമസഭാ മന്ദിരം വളയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ മാര്‍ഗങ്ങളിലേക്ക് കര്‍ഷകര്‍ കടക്കും. മുംബൈയിലേക്കുള്ള മാര്‍ച്ചില്‍ ഓരോ ഇടത്ത് നിന്നും കര്‍ഷകര്‍ അണി ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്.

  ആവശ്യങ്ങൾ നടപ്പാക്കണം

  ആവശ്യങ്ങൾ നടപ്പാക്കണം

  നാളുകളായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ തന്നെയാണ് ഈ ചരിത്രപരമായ ലോംഗ് മാര്‍ച്ചില്‍ അഖില ഭാരതീയ കിസാന്‍ സഭയും മുന്നോട്ട് വെയ്ക്കുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍ നിന്ന് പിന്മാറുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില, തക്ക നഷ്ടപരിഹാരം, വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധവ്, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകരുടേത്.

  കർഷകരുടെ മാർച്ച്

  അഖില ഭാരതീയ കിസാൻ സഭയുടെ ലോംഗ് മാർച്ച്

  നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും

  വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ അസ്ഥികൂടത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു! അത് ശകുന്തള തന്നെ

  കൊല്ലുമെന്നും ഭ്രാന്താശുപത്രിയിലാക്കുമെന്നും ഭീഷണി! പുതിയ വെളിപ്പെടുത്തലുകളുമായി ഹാദിയ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Farmers long march to Mumbai, to protest against the state government’s failure to fulfil its promises

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്