കര്ഷകനില് നിന്ന് മുഖ്യമന്ത്രിയിലേക്ക്..; ആരാണ് വിഷ്ണു ദേവ് സായി?
ന്യൂദല്‍ഹി: ഇന്നാണ് ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബി ജെ പി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ചക്ക് ശേഷമാണ് ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഗോത്രവര്‍ഗ മുഖവും കേന്ദ്രമന്ത്രിയുമായിരുന്നും വിഷ്ണു ദേവ് സായി.
അപ്രതീക്ഷിതമായാണ് സര്‍ക്കാരിനെ നയിക്കാന്‍ വിഷ്ണു ദേവ് തിരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ വിഷ്ണു ദേവ് ഉണ്ടായിരുന്നുവെങ്കിലും രമണ്‍ സിംഗും രേണുക സിംഗും തമ്മിലുള്ള മത്സരത്തില്‍ മുന്‍നിരക്കാരനായി പരിഗണിച്ചില്ല. 2020 മുതല്‍ 2022 വരെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു വിഷ്ണു ദേവ് സായി. അജിത് ജോഗിക്ക് ശേഷം ഛത്തീസ്ഗഢിലെ രണ്ടാമത്തെ ആദിവാസി മുഖ്യമന്ത്രി കൂടിയാകുകയാണ് വിഷ്ണു ദേവ് സായി.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായി. റായ്ഗഢില് നിന്നുള്ള ലോക്സഭാംഗമായിരുന്നു. മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഢ് വിഭജിക്കപ്പെടുന്നതിന് മുമ്പ് 1990-98 കാലഘട്ടത്തില്‍ മധ്യപ്രദേശ് നിയമസഭയിലെ അംഗമായാണ് വിഷ്ണു ദേവ് സായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ഛത്തീസ്ഗഡിലെ കുങ്കുരി മണ്ഡലത്തില്‍ നിന്ന് ജയിച്ചു.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എയായ യു ഡി മിഞ്ചിനെ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് നിയമസഭയില്‍ എത്തിയത്. 1999 മുതല്‍ 2014 വരെ റായ്ഗഢ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിഷ്ണു ദേവ് വിജയിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഷ്ണു ദേവിന് ടിക്കറ്റ് നല്‍കിയില്ല. ജഷ്പൂരിലാണ് ജനനം.
2003 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിംഗിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് വിഷ്ണു ദേവ് സായ്. സര്‍പഞ്ചായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിഷ്ണു ദേവ് സായി ആര് എസ് എസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കര്‍ഷകനായിരുന്നു.
കന്‍വാര്‍ ഗോത്രത്തില്‍ നിന്നുള്ളയാളാണ് വിഷ്ണു ദേവ് സായി. ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച വാഗ്ദാനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഷ്ണു ദേവ് പറഞ്ഞു. 18 ലക്ഷം വീടുകള്‍ എന്ന വാഗ്ദാനത്തിനായിരിക്കും ആദ്യ പരിഗണന നല്‍കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications