Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ ജനുവരി 13ന് പരിഗണിക്കും, ഹർജികൾ ഭരണഘടനാ ബെഞ്ചിന്

ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ജനുവരി 13 മുതൽ പരിഗണിക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാ ണ് ഹർജികൾ പരിഗണിക്കുന്നത്. വിശ്വാസ പ്രശ്നമടക്കം അഞ്ചംഗ ബെഞ്ച് നിർദേശിച്ചിട്ടുള്ള എല്ലാ വിഷയങ്ങളും സുപ്രീം കോടതി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള അറുപതോളം ഹർജികളാണ് പരിഗണിക്കുക.

പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ ആരെല്ലാമാണെന്ന് കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ ഭാവിയിൽ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള സൂചനകൾ. സുപ്രീം കോടതി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധി ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികൾ മാത്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

supreme-court4-15

ഭരണഘടനാപരമായി സ്ത്രീകൾക്ക് അനുശാസിക്കപ്പെടുന്ന അവകാശം ലംഘിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും സുപ്രീംകോടതി പരിഗണിക്കുക. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബർ 14നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബർ 28ലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+