Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കേണ്ട, റെയില്‍വേയുടെ പുതിയ 'ആപ്'!

ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണങ്ങള്‍ക്കും പുതിയ ആപ്. ജൂണ്‍ മാസം മുതല്‍ നിലവില്‍ വരുന്ന ആപ് നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തികൊണ്ടാണ്.

ദില്ലി: ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണങ്ങള്‍ക്കും പുതിയ ആപ്. ജൂണ്‍ മാസം മുതല്‍ നിലവില്‍ വരുന്ന ഹിന്ദ് റെയില്‍ ആപ് നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തികൊണ്ടാണ്. ട്രെയിന്‍ സമയം, വരവ്, റദ്ദാക്കലുകള്‍, പ്ലാറ്റ് ഫോം നമ്പര്‍, ബെര്‍ത്ത് ലഭ്യത തുടങ്ങി പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ സംവിധാനമാണ് കൊണ്ടുവരുന്നത്.

ടാക്‌സി ബുക്കിങ്, ചുമട്ടുകാരന്‍, ഹോട്ടല്‍, ടൂര്‍ പാക്കേജ്, ഇ-കാറ്ററിങ് തുടങ്ങി യാത്ര സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ആപില്‍ ലഭ്യമാണ്. റവന്യു വരുമാനമുള്ള പ്ലാറ്റ് ഫോം വഴി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടറുമായി ഈ ആപ് പ്രയോജനപ്പെടുത്തും.

 യാത്രക്കാരുടെ പരാതി

യാത്രക്കാരുടെ പരാതി

റെയില്‍വേ സംബന്ധമായി വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണിത്.

പുതിയ ആപ് വരുന്നതോടെ

പുതിയ ആപ് വരുന്നതോടെ

ട്രെയിന്‍ സമയവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ദിവസേന പരാതി ലഭിക്കുന്നുണ്ട്. എന്നാല്‍ പുതിയ ആപ് വരുന്നതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ മൊഹദ് ജെംഷദ് പറഞ്ഞു.

 ജൂണില്‍ നിലവില്‍ വരും

ജൂണില്‍ നിലവില്‍ വരും

ജൂണ്‍ മുതല്‍ ആപ് നിലവില്‍ വരും. ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ ലഭിക്കുകെയും ട്രെയിന്‍ ട്രാക്ക് അറിയാന്‍ കഴിയുമെന്നും മൊഹദ് ജെംഷദ് പറഞ്ഞു.

റെയില്‍വേ സേവനങ്ങള്‍

റെയില്‍വേ സേവനങ്ങള്‍

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ആപ് വഴി ഒട്ടേറെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം അതില്‍ ഉള്‍പ്പെടുന്നതാണ്. നാഷ്ണല്‍ എന്‍ക്വൊയറി സിസ്റ്റമാണ് നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+