കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത വീണ്ടും കോണ്‍ഗ്രസ് പാളയത്തിലേക്ക്?; മഞ്ഞുരുകലിന് തുടക്കമിട്ടത് രാഹുല്‍, ഒറ്റക്കെട്ടായി നേരിടും

Google Oneindia Malayalam News

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന സുപ്രീംകോടതി വിധി താല്‍ക്കാലികമായെങ്കിലും മമതക്ക് തിരിച്ചടിയാണ്. കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നെ കോടതി നിലപാട് ധാര്‍മ്മിക വിജയമെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്.

കോടതിയോട് നന്ദിയുണ്ട് ഞങ്ങളുടെ കേസ് ശക്തമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ നേരിട്ടത് തിരച്ചടിയാണെങ്കിലും പ്രതിപക്ഷ നിരയെ ഐക്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ രാഷ്ട്രീയ വിജയം നേടാന്‍ മമതക്ക് സാധിച്ചു. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസുമായി ഉണ്ടായിരുന്നു അകല്‍ച്ചയുടെ മഞ്ഞുരുകലും രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ കാണാന്‍ സാധിച്ചു.

ഇതുവരെ സ്വീകരിച്ച നിലപാട്

ഇതുവരെ സ്വീകരിച്ച നിലപാട്

ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസുമായി അകലം പാലിക്കുന്ന നിലപാടാണ് മമത ബാനര്‍ജി സ്വീകരിച്ചുവന്നിരുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ നിരയ്ക്ക് രൂപം കൊടുക്കുന്നതിലായിരുന്നു മമത ബാനര്‍ജിക്ക് താല്‍പര്യം.

മഞ്ഞുരുകുന്നു

മഞ്ഞുരുകുന്നു

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും തൃണമൂലിനും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനയാണ് കാണാന്‍ കഴിയുന്നത്. ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ പോലീസ് കമ്മീഷ്ണര്‍ക്കെതിരായ സിബിഐ അന്വേഷണത്തില്‍ മമതക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയാണ് അനുനയത്തിന് തുടക്കമിട്ടത്.

ഒറ്റക്കെട്ടായി കീഴ്പ്പെടുത്തും

ഒറ്റക്കെട്ടായി കീഴ്പ്പെടുത്തും

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടേയും മോദിയുടേയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തണമെന്നായിരുന്നു രാഹുല്‍ ഗാന്ധി സംഭവത്തില്‍ പ്രതികരിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണില്‍ ബന്ധപ്പെട്ടു

ഫോണില്‍ ബന്ധപ്പെട്ടു

പോലീസ് കമ്മീഷ്ണറെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉള്ള സിബിഐ നടപടിയെ തടഞ്ഞ മമതാ ബനര്‍ജിയെ പിന്തുണയറിയിച്ച് ഫോണില്‍ ബന്ധപ്പെട്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മമതക്ക് പിന്തുണയുമായി മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കൂട്ടമായി തന്നെ രംഗത്തെത്തി. ബംഗാളില്‍ മമതയുടെ പ്രധാന എതിരാളികളായ ഇടതുപക്ഷം മാത്രമാണ് പ്രതിപക്ഷ നിരയില്‍ മമതക്ക് പിന്തുണ നല്‍കാതിരിക്കുന്നത്.

ട്വീറ്റ്

രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നിരയിലെ പ്രമുഖരും

പ്രതിപക്ഷ നിരയിലെ പ്രമുഖരും

ബീഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലില്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, സമജാ വാദി പാര്‍ട്ടി നേതാവ് അഖിലേഷം യാദവ് തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മമതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബംഗാള്‍ ഘടകത്തിന് മതിപ്പില്ല

ബംഗാള്‍ ഘടകത്തിന് മതിപ്പില്ല

ദേശീയ നേതൃത്വത്തിന് മമതയുമായി സഖ്യത്തിന് താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിന്‍റെ ബംഗാള്‍ ഘടകത്തിന് മമതയോട് അത്ര മതിപ്പില്ല. സമീപകാല രാഷ്ട്രീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമതയുമായി സഹകരിക്കുന്നത് ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ മുന്നണിക്ക് ശക്തി പകരുമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിരീക്ഷണം.

ഇടതുപക്ഷവുമായി സഖ്യം ചേരണം

ഇടതുപക്ഷവുമായി സഖ്യം ചേരണം

ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യം ചേരണമെന്നാണ് സംസ്ഥാനഘടകത്തില്‍ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം. എന്നാല്‍ സംസ്ഥാനത്ത് അത്ര സ്വാധീനശക്തിയല്ലാത്ത ഇടത് പാര്‍ട്ടികളുമായി സഖ്യം ചേരുന്നത് അത്ര ഗുണകരമാവില്ലെന്നും എന്തുകൊണ്ടും മമതയുമായുള്ള ബന്ധം തന്നെയാണ് നല്ലതെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു.

കൊല്‍ക്കത്തിയില്‍ എത്താതിരുന്നത്

കൊല്‍ക്കത്തിയില്‍ എത്താതിരുന്നത്

മമതക്ക് പിന്തുണയര്‍പ്പിച്ചെങ്കിലും കൊല്‍ക്കത്തിയിലെ ധര്‍‌ണ്ണ വേദിയില്‍ എത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് നിനില്‍ക്കുന്നതിനാലായിരുന്നു രാഹുല്‍ കൊല്‍ക്കത്തിയില്‍ എത്താതിരുന്നത്.

സംസ്ഥാന കോണ്‍ഗ്രസിന്‍റെ തീരുമാനം

സംസ്ഥാന കോണ്‍ഗ്രസിന്‍റെ തീരുമാനം

ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ വരും ദിവസങ്ങളില്‍ മമതക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ തീരുമാനം. പാര്‍ട്ടി എംല്‍എമാരെയും എംപിമാരെയും ചാക്കിട്ട് പിടിക്കുന്ന മമത ബാനര്‍ജിയുടെ രീതിയും സംസ്ഥാന ഘടകത്തിന്‍റെ എതിര്‍പ്പ് ശക്തമാക്കുന്നു

എതിര്‍പ്പുകള്‍ മറികടക്കണം

എതിര്‍പ്പുകള്‍ മറികടക്കണം

അതേസമയം, എതിര്‍പ്പുകള്‍ മറികടന്ന് കോണ്‍ഗ്രസുമായി സഹകരിക്കന്‍ മമതയും തയ്യാറായാല്‍ സംസ്ഥാന ഘടകത്തെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കും. സംസ്ഥാന താല്‍പര്യങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുതെന്ന വാദമാവും ഹൈക്കമാന്‍ഡ് മുന്നോട്ടു വെക്കുക.

തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും

തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും

സംസ്ഥാന ഘടകത്തിന്‍റെ എതിര്‍പ്പ് മറികടന്ന് സഖ്യം രൂപീകരണത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഹകരണത്തിനായിരിക്കും കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുക. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റില്‍ 2014 ല്‍ 34 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇടതുപക്ഷം രണ്ട് സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ 4 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

English summary
from-mamata-banerjee-a-signal-for-congress-on-working-together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X