• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ പതനം ആഗ്രഹിക്കുന്നവര്‍ അറിയാന്‍; ലോകാവസാനം ഇങ്ങനെ? പ്രശസ്ത ജ്യോതിഷി പറയുന്നത്

  • By Ashif

മുംബൈ: നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിന്റെ കരിനിഴലില്‍ നില്‍ക്കവെ ജ്യോതിഷിയുടെ ഒരു പ്രവചനം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി മോദി അധികാരത്തിലെത്തും. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അക്ഷരംപ്രതി ശരിയായി. അതുമാത്രമല്ല, സമാനമായ പല പ്രവചനങ്ങളും അദ്ദേഹം നടത്തി. ഒന്നും പിഴച്ചില്ല. എവിടെയെങ്കിലും അദ്ദേഹം വരുന്നുവെന്ന് അറിഞ്ഞാല്‍ വന്‍തിരക്കാണിപ്പോള്‍.

ഗണപതിയെ ആരാധനാ പാത്രമായി കാണുന്ന പാഴ്‌സിയായ ആ ജ്യോതിഷിയാണ് ബെജന്‍ ദാരുവല്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ 86 ാം ജന്മദിനം. ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കണ്ടവരോട് ബെജന്‍ ദാരുവല്ല മൂന്ന് പ്രവചനങ്ങള്‍ നടത്തി. അതിലൊന്ന് ഇന്ത്യക്കാരെ മാത്രമല്ല ലോകത്തെ മൊത്തം ബാധിക്കുന്നതും... വിശദീകരിക്കാം...

അഹ്മദാബാദ് സ്വദേശി

അഹ്മദാബാദ് സ്വദേശി

ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയാണ് ബെജന്‍ ദാരുവല്ല. സാധാരണ അദ്ദേഹം മുംബൈയിലാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ അദ്ദേഹം മഹാരാഷ്ട്രക്കാരനാണെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ, ഗുജറാത്തില്‍ തുണിവ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ അംഗമാണ് ബെജന്‍ ദാരുവല്ല.

ഞെട്ടിച്ച പ്രവചനങ്ങളുടെ ഉടമ

ഞെട്ടിച്ച പ്രവചനങ്ങളുടെ ഉടമ

കവിതയും സാഹിത്യത്തിലും അതീവതല്‍പ്പരനാണ് അദ്ദേഹം. ഹോക്കിയും ക്രിക്കറ്റും ഒരുപോലെ ഇഷ്ടമുള്ള വ്യക്തി. പ്രൊഫസര്‍... ഇങ്ങനെയൊക്കെയാണെങ്കിലും ജ്യോതിഷത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ട് ബെജാന്. അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഗോളങ്ങളുടെ ചലനങ്ങള്‍ നോക്കി പ്രവചനങ്ങള്‍ നടത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. കഴിഞ്ഞ 1000 വര്‍ഷത്തിനിടയിലെ 100 ജ്യോതിഷികളില്‍ ഒരാളായി ഇദ്ദേഹത്തെ വിലയിരുത്തുന്നവരുമുണ്ട്.

ഇന്ദിരാഗാന്ധിയുടെ വധം നേരത്തെ കണ്ടു

ഇന്ദിരാഗാന്ധിയുടെ വധം നേരത്തെ കണ്ടു

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെയും ഭോപ്പാല്‍ വാതക ദുരന്തത്തെയും കുറിച്ച് അകകണ്ണ് കൊണ്ട് നേരത്തെ കണ്ടയാള്‍. ഇക്കാര്യം അദ്ദേഹം പ്രവചിക്കുകയും ചെയ്തു. പറഞ്ഞപോലെ തന്നെ രണ്ടും നടന്നു. രാജ്യം ഞെട്ടലോടെ അത് കാണുകയും ചെയ്തു.

ഇപ്പോള്‍ നടത്തിയ പ്രവചനങ്ങള്‍

ഇപ്പോള്‍ നടത്തിയ പ്രവചനങ്ങള്‍

ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് മൂന്ന് പ്രവചനങ്ങളാണ്. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്, മറ്റൊന്ന് ലോകവസാനത്തെ കുറിച്ച്. ലോകവസാനം സംഭവിക്കുമോ എന്ന ആശങ്ക പലരിലും നിലനില്‍ക്കവെയാണ് ബെജാന്‍ തന്റെ നിരീക്ഷണം നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്തിന്റെ അവസ്ഥ എന്താവും എന്നതിനെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.

മോദിക്ക് മികച്ച വര്‍ഷം

മോദിക്ക് മികച്ച വര്‍ഷം

ജന്മദിനത്തോട് അനുബന്ധിച്ചാണ് ബെജാന്‍ സാധാരണ പ്രവചനങ്ങള്‍ നടത്താറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനം കാണാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് ബെജാന്റെ ഇത്തവണത്തെ പ്രവചനം. നരേന്ദ്ര മോദിക്ക് ഏറ്റവും മികച്ച വര്‍ഷമയിരിക്കും 2018 എന്നാണ് ബെജന്‍ പ്രവചിച്ചത്.

പറയുന്ന സാഹചര്യം

പറയുന്ന സാഹചര്യം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് കോളിളക്കം സൃഷ്ടിച്ച വര്‍ഗീയ കലാപമുണ്ടായത്. ലോകം മൊത്തം അപലപിച്ചു. അമേരിക്ക മോദിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. ആഗോള സമൂഹവും നേതാക്കളും മൊത്തമായി ഗുജറാത്തിനെയും മോദിയെയും അപലപിച്ച ഒരു കാലം. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മോദിയുടെ പ്രതിഛായ മികച്ചതായില്ല. ഈ ഘട്ടത്തില്‍ ബെജന്‍ ഒരു പ്രവചനം നടത്തിയിരുന്നു.

2012ല്‍ സംഭവിച്ചത്

2012ല്‍ സംഭവിച്ചത്

2012ലാണ് ബെജന്‍ മോദിയെ കുറിച്ച് ആദ്യം പ്രവചിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് മികച്ച വിജയമുണ്ടാകുമെന്നായിരുന്നു പ്രവചനം. അന്ന് ആരും അത് കാര്യമാക്കിയില്ല. കാരണം മുഖ്യമന്ത്രിയായിരുന്ന മോദി ദേശീയ തലത്തിലേക്ക് ഉയരുന്നത് സംബന്ധിച്ച് അധികം പേരും ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നു.

പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു

പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു

ഈ ഘട്ടത്തില്‍ നടത്തിയ പ്രവചനം അക്ഷരംപ്രതി ശരിയായി. മോദിയെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തുന്നു. പാര്‍ട്ടി അണികള്‍ക്കിടയില്‍ അദ്ദേഹം ഏറെ പ്രിയങ്കരനായി തീരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന നേതൃത്വം കൊടുക്കാന്‍ മോദി വരുന്നു. വന്‍ വിജയം നേടി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നു. ബെജാന്‍ പറഞ്ഞതുപോലെ സംഭവിച്ചു.

അധികം വൈകില്ല

അധികം വൈകില്ല

ഇപ്പോഴിതാ ബെജന്‍ പറയുന്നു അടുത്ത വര്‍ഷം മോദിയുടേതാകുമെന്ന്. നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം മോദിയെ കുറ്റപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്ന വേളയിലാണ് ബെജന്റെ പ്രവചനം എന്നതുകൂടി ശ്രദ്ധേയമാണ്. മാത്രമല്ല, 2019 ല്‍ രാജ്യം പൊതുതിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന ഒരു സാഹചര്യം കൂടി വരുന്നു. ഈ സാഹചര്യത്തില്‍ ബെജന്റെ പ്രവചനം ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്.

രണ്ടാം പ്രവചനം

രണ്ടാം പ്രവചനം

2018 ഇന്ത്യക്ക് മികച്ചതാകുമെന്ന പ്രചനമായിരുന്നു ബെജന്റെ രണ്ടാമത്തെ പ്രവചനം. രാജ്യം സൂപ്പര്‍പവര്‍ ആകുമെന്നാണ് ബെജന്‍ പറയുന്നത്. എന്നുകരുതി പാകിസ്താന്‍ ഇല്ലാതാകുമെന്ന് കരുതരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ ഉയരും. പാകിസ്താന്‍ അവിടെ തന്നെ ഉണ്ടാകുകയും ചെയ്യും.

ലോകവസാനം ഇങ്ങനെ

ലോകവസാനം ഇങ്ങനെ

ജന്മദിനത്തോടനുബന്ധിച്ച് മൂന്നാമത് ബെജന്‍ നടത്തിയ പ്രവചനം ലോകവസാനത്തെ കുറിച്ചാണ്. ആണവ യുദ്ധം കൊണ്ടല്ല ലോകവസാനം സംഭവിക്കുക എന്ന് ബെജന്‍ വ്യക്തമാക്കി. ഒരു ചെറിയ ഗ്രഹം വന്ന് ഭൂമിയെ ഇടിക്കുന്നതിലൂടെയാണ് അതുണ്ടാകുക. ജനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ല, പകരം മറ്റൊരു സ്ഥലത്ത് എല്ലാവരും എത്തിച്ചേരുമെന്നും ബെജന്‍ പ്രവചിച്ചു.

English summary
From Modi's Fate To The World's End, Bejan Daruwalla Unwraps The Future On His 86th Birthday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more