പഹൽഗാം മുതൾ ചെങ്കോട്ട സ്ഫോടനം വരെ; 2025 ൽ രാജ്യത്തെ നടുക്കിയ സംഭവങ്ങൾ
2025-ൽ രാജ്യം നിരവധി നിർണായക സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പഹൽഗാം ആക്രമണവും, പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നീക്കങ്ങളും എയർ ഇന്ത്യ വ്യോമയാന അപകടങ്ങളുമടക്കം പോയവർഷം ഇന്ത്യയെ നടുക്കിയ പ്രധാന സംഭവങ്ങൾ നോക്കാം
മഹാകുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തം
ജനവരിയിൽ നടന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെയുണ്ടായ അപകടം ഇത്തരത്തിലുള്ള ഒന്നായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് മരിച്ചത്. ഏകദേശം 40 ഓളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.. ജനുവരി 29-ന് മൗനി അമാവാസി ദിനത്തിൽ, പ്രധാന സ്നാനഘട്ടങ്ങളിലൊന്നിലാണ് അപകടം ഉണ്ടായത്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമായത്. സംഭവത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് ദുരന്തബാധിത മേഖലയിലെ ക്രൗഡ് മാനേജ്‌മെന്റിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 15-ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുംഭമേളയോടനുബന്ധിച്ചുള്ള തിരക്കും സാധാരണ ഇന്റർസിറ്റി സർവീസുകളും കാരണം പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞപ്പോഴായിരുന്നു അപകടത്തിന് വഴിവെച്ചത്.

രാജ്യത്തെ നടുക്കിയ പഹൽഗാം
2025 ൽ ഇന്ത്യ നടുങ്ങിയ മറ്റൊരു സംഭവമായിരുന്നു പഹൽഗാമിലെ തീവ്രവാദി ആക്രമണം. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാരൻ താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.. തെക്കൻ കശ്മീരിലുടനീളം വലിയ സുരക്ഷാ ഓപ്പറേഷനുകൾക്ക് ഇത് കാരണമായി.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ശൃംഖലകളാണ് ആക്രമണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി പാകിസ്ഥാൻ പൗരന്മാരെയും ലഷ്‌കർ-ഇ-ത്വയ്ബയുടെയും അതിന്റെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും പ്രവർത്തകരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. പാക്കിസ്ഥാനെതിരായ നടപടിയും ഇന്ത്യ കടുപ്പിച്ചു. സിന്ധി നദീജല കരാർ റദ്ദ് ചെയ്തുകൊണ്ടായിരുന്നു ആദ്യ പ്രഹരം.
ഇന്ത്യയുടെ മറുപടി
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ "ഓപ്പറേഷൻ സിന്ദൂർ" എന്ന പേരിൽ സൈനിക നടപടി നടത്തി തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്. മെയ് 6 മുതൽ മെയ് 10 വരെ സൈന്യം ആക്രമണം കടുപ്പിച്ചു. ഒടുവിൽ പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് നടപടി അവസാനിപ്പിച്ചത്.
എയർ ഇന്ത്യ വിമാന അപകടം
രാജ്യം അക്ഷരാർത്ഥത്തിൽ ഞെട്ടിയ വ്യോമയാന അപകടങ്ങളിലൊന്നാണ് ജൂൺ 12-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യയുടെ 171-ാം നമ്പർ വിമാനം തകർന്നു വീഴുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 241 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്നും പക്ഷപ്പെട്ടത്. വിമാനം ഇടിച്ച് പ്രദേശത്തുണ്ടായിരുന്ന കോളേജ് ഹോസ്റ്റലിലേതടക്കം 19 പേർക്കും ജീവൻ നഷ്ടമായി.
, ടേക്ക്-ഓഫിനിടെ ഉണ്ടായ എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പിന്നീട് പരിശോധനയിൽ കണ്ടെത്തിയത്. എഞ്ചിൻ സംവിധാനങ്ങൾ, ഇന്ധന വിതരണം, ജീവനക്കാരുടെ പ്രവർത്തനങ്ങൾ, മെയിന്റനൻസ് രേഖകൾ, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് സൂക്ഷ്മമായ പരിശോധനകൾ നടക്കുന്നുണ്ട്.. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും നടക്കുന്നുണ്ട്.
കരൂർ അപകടം
കരൂരിലെ നടൻ വിജയിയുടെ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 40 ഓളം പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേഷക്കുകയും ചെയ്തു. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. വിജയിയും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിരുന്നു. നടൻ്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ സംഭവം കൂടിയായിരുന്നു ഇത്.
ചിന്നസാമി സ്റ്റേഡിയം ദുരന്തം
ജൂലൈ നാലിന് ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. . പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്.
ഡൽഹി ചെങ്കോട്ട സ്ഫോടനം
നവംബർ 10-ന് സെൻട്രൽ ഡൽഹിയിലെ ചെങ്കോട്ടയുടെ ഒന്നാം നമ്പർ കവാടത്തിനും ലാൽ ക്വില മെട്രോ സ്റ്റേഷനും സമീപമുണ്ടായ കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് നടന്ന വ്യാപക റെയ്ഡുകളിൽ ആയിരക്കണക്കിന് കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ ആസൂത്രണം ചെയ്ത തുടർച്ചയായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വലിയ തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ സംഭവങ്ങളെന്ന് പിന്നീട് അന്വേഷണ ഏജൻസികൾ കണ്ടെത്തി.. വിവിധ നഗരങ്ങളിൽ ഏകോപിപ്പിച്ച ആക്രമണങ്ങൾക്കായി 32 വാഹനങ്ങൾ സ്ഫോടകവസ്തുക്കളുമായി ഒരുക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications