പിണറായി മുതല്‍ യോഗി ആദിത്യനാഥ് വരെ; അടുത്തിടെ കൊവിഡ് ബാധിച്ച രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി.
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും രോഗം ബാധിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നതും രാഷ്ട്രീയ നേതാക്കളില്‍ രോഗം പകരാന്‍ കാരണമായി. അടുത്ത കാലത്തായി ഇന്ത്യയില്‍ കൊവിഡ് ബാധിച്ച പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് പോസിറ്റാവായെന്ന വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവരുന്നത്. പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.

അഖിലേഷ് യാദവ്
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചെന്ന് അഖിലേഷ് യാദവ് പറഞ്ഞു. താനുമായി സമ്പര്ക്കത്തിലേര്പ്പെട്ടര് കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നേരത്തെ, കുംഭമേള നടക്കുന്ന ഹരിദ്വാര്‍ സന്ദര്‍ശിച്ച അദ്ദേഹം വിവിധ മതനേതാക്കളെ കണ്ടുമുട്ടിയിരുന്നു.

ഡി രാജ
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക്് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണങ്ങളില്‍ സജീവമായിരുന്നു.

പിണറായി വിജയന്
കേരള മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ വീണ വിജയന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനും പോസിറ്റീവായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി സജീവമായിരുന്നു. രോഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് രോഗമുക്തി നേടുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 9നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സഞ്ജീവ് ബല്യാന്‍
കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് പോസിറ്റീവായത്. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം' -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications