• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റായ്ബറേലി എംഎൽഎയിൽ നിന്ന് വിമത എംഎൽഎയിലേക്ക്: കോൺഗ്രസുമായി 'ഇടഞ്ഞ' അതിഥി സിംഗിന്റെ വഴി

ലഖ്നൊ: അതിഥി തൊഴിലാളികൾക്ക് ഉത്തർപ്രദേശിലേക്ക് മടങ്ങിവരുന്നതിന് കോൺഗ്രസ് ബസുകൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് കോൺഗ്രസ് എംഎൽഎ അതിഥി സിംഗ് പാർട്ടിയുടെ നോട്ടപ്പുള്ളിയാവുന്നത്. രാജസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 1000 ബസുകൾ അയച്ചത്. എന്നാൽ ഈ ബസുകളെ അതിർത്തി കടക്കാൻ യുപി സർക്കാർ അനുവദിച്ചില്ല. സംഭവത്തിലെ രാഷ്ട്രീയം ക്രൂരമായ തമാശയെന്ന് വിശേഷിപ്പിച്ചാണ് അതിഥി സിംഗിന്റെ ട്വീറ്റ് പുറത്തുവന്നത്.

മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

 ട്വീറ്റ് വിവാദം

ട്വീറ്റ് വിവാദം

കോൺഗ്രസ് അയച്ച 1000 ബസുകളിൽ പകുതിയോളവും വ്യാജനായിരുന്നുവെന്നും 297 എണ്ണം ഉപയോഗശൂന്യവും 98 എണ്ണം ഇരുചക്ര വാഹനങ്ങളും ആംബുലൻസുകളും ആയിരുന്നു. 68 ബസുകൾക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ല. ഇത്തരം ഒരു ദുരന്തത്തിന്റെ സമയത്ത് ഇത്തരത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കേണ്ട എന്ത് ആവശ്യമാണുള്ളതെന്നുമാണ് ഹിന്ദിയിൽ അതിഥി സിംഗ് ട്വീറ്റ് ചെയ്തത്. ഇതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അതിഥി സിംഗിനെതിരെ ശക്തമായ എതിർപ്പ് ഉയരുകയായിരുന്നു. കോൺഗ്രസിനേക്കാൾ അതിഥിയുടെ പരാമർശം ആഘാതമേൽപ്പിച്ചത് കോൺഗ്രസിന്റെ യുപി അധ്യക്ഷ പ്രിയങ്കാ ഗാന്ധിയെയാണ്.

 #jaichandini

#jaichandini

ഈ സംഭവത്തോടെ കോൺഗ്രസ് ഐടി സെൽ #jaichandini എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. 12ാം നൂറ്റാണ്ടിലെ കണ്ണൌജ് ഭരണാധികാരിയായിരുന്ന ജയ്ചന്ദിന്റെ പെൺരൂപമാണ് അതിഥിയെന്നാണ് കോൺഗ്രസ് ഐടി സെൽ വിശേഷിപ്പിച്ചത്. യുദ്ധപ്പോരാളിയായിരുന്ന പൃഥ്വിരാജ് ചൌഹാനെ ഒറ്റിക്കൊടുത്തതിൽ അവർ പ്രശ്സ്തയായിരുന്നു.

മഹിളാ കോൺഗ്രസിൽ നിന്ന് പുറത്ത്

മഹിളാ കോൺഗ്രസിൽ നിന്ന് പുറത്ത്

അതിഥി സിംഗ് ഇനി മഹിളാ കോൺഗ്രസിന്റെ ഭാഗമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേബ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഉടൻ കോൺഗ്രസ് അതിഥി സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ് ട്വിറ്ററിൽ കാണിക്കുന്നത്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പോലും അതിഥിയെ അൺഫോളോ ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.

 രാഷ്ട്രീയ പ്രവേശം

രാഷ്ട്രീയ പ്രവേശം

2016ലാണ് ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അതിഥി സിംഗ് മത്സരിക്കുന്നത്. പിതാവ് അഖിലേഷ് സിംഗ് സ്ഥാനാർത്ഥിയാവുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് അതിഥി രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഇത് അക്കാലത്ത് പലരെയും അത്ഭുതപ്പെടുത്തി. അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് അഖിലേഷ് സിംഗ്. കോൺഗ്രസുമായുള്ള ബാന്ധവം ഉപേക്ഷിച്ചെങ്കിലും മറ്റൊരു പാർട്ടിയിലും അദ്ദേഹം ചേർന്നില്ല. സിംഗ് ഒരു പഴയ യുദ്ധപ്പോരാളിയായിരുന്നു. അതുകൊണ്ട് തന്നെ റായ്ബറേലിയിൽ നിന്ന് അദ്ദേഹത്തിന്റെ അനുഗ്രഹമില്ലാതെ വിജയിക്കുക അത്ര എളുപ്പമല്ലായിരുന്നു.

 റായ്ബറേലിയിൽ

റായ്ബറേലിയിൽ

വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ അതിഥി സിംഗിനെ പുറംനാട്ടുകാരിയായാണ് ജനങ്ങൾ കണ്ടത്. എന്നാൽ കഠിനാധ്വാനം കൊണ്ട് പിതാവിന്റെ പേരിനൊപ്പം ഉയർന്നുവരാൻ അതിഥിക്ക് കഴിഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഥിയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും ബറേലിയിലെത്തിയിരുന്നു. നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ ആഹ്വാനം നിരാകരിച്ച് സഭാ നടപടികളിൽ പങ്കെടുത്ത സംഭവത്തിൽ അതിഥിക്ക് കാരണം കാണിക്കൽ നോട്ടീസും ലഭിച്ചിരുന്നു.

 മോദിയ്ക്ക് പ്രശംസ

മോദിയ്ക്ക് പ്രശംസ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൽ 370 റദ്ദാക്കിയ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അതിഥി രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ ചരിത്രപരമായ നീക്കമെന്നാണ് ഇതിനെ അതിഥി വിശേഷിപ്പിച്ചത്.

നിലപാടിലുറച്ച്

നിലപാടിലുറച്ച്

കോൺഗ്രസ് ഉത്തർപ്രദേശിലേ കേന്ദ്രത്തിലോ അധികാരത്തിലെത്തുമെന്ന് കരുതിയിരുന്ന സമയത്താണ് അതിഥി സിംഗ് കോൺഗ്രസിൽ ചേരുന്നത്. സമാജ് വാദി പാർട്ടി പോലുള്ള മറ്റ് പാർട്ടികളിൽ ചേരാമായിരുന്നിട്ടും താൻ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് അതിഥി പറയുന്നത്. അന്ന് ചെയ്തത് ശരിയായ കാര്യമാണ്. നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടപ്പോഴും ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ശരിയായ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നാണ് അതിഥി ചൂണ്ടിക്കാണിച്ചത്. അതിനേക്കാളധികം പൊതുജനങ്ങളോടുള്ള ഭരണഘടനാപരമായ കർത്തവ്യമാണെന്നും അതിഥി കൂട്ടിച്ചേർത്തു. ഒരു നിയമസഭാ സാമാജികനെയും നിയമസഭയിൽ പോകുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ആർക്കും എന്നെ തടയാൻ കഴിഞ്ഞില്ല. ഞാൻ തിരഞ്ഞെടുക്കപ്പെട്ടതാണെന്നും അതിഥി വ്യക്തമാക്കി.

 അതിഥിയ്ക്ക് നേരെയുള്ള എതിർപ്പുകൾ

അതിഥിയ്ക്ക് നേരെയുള്ള എതിർപ്പുകൾ

അതിഥി സിംഗ് ഗാന്ധി പാളയത്തിൽ നിന്ന് വരുന്നുവെന്നതാണ് കോൺഗ്രസിനെ കൂടുതൽ അലോസരപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിനൊപ്പം റായ്ബറേലിയും കോൺഗ്രസ് കൈമോശം വരികയും ചെയ്തു. രാജാ സഞ്ജയ് സിംഗും ഭാര്യ അമീതാ സിംഗും ബിജെപിയ്ക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് അമേഠിത്തിയിൽ പരാജയം കോൺഗ്രസിനെത്തേടിയെത്തിയത്. എന്നാൽ പാർട്ടിയിൽ ചേർന്നുവെന്നല്ലാതെ ഇരുവർക്കും ബിജെപിയിൽ നിന്ന് പദവിയോ സ്ഥാനമാനങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പരാജയത്തിന് ഒരു കാരണമായി കണക്കാക്കുന്നത് ഇരുവരുടേയും മോശം പ്രചാരണമാണ്. കോൺഗ്രസിന് കുറഞ്ഞ കാലത്തെ ഭാവി മാത്രമേ ഉണ്ടാകു എന്നാണ് പാർട്ടി വിടുന്നതിന് മുമ്പായി ഇരുവരും അഭിപ്രായപ്പെട്ടത്.

 യുപി വിടാൻ മനസില്ല?

യുപി വിടാൻ മനസില്ല?

വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി വിജയിച്ച് മുന്നോട്ടുപോയെങ്കിലും യുപി വിട്ടുകളയാൻ പ്രിയങ്കാ വിസമ്മതിച്ചു. അതിഥി തൊഴിലാളി പ്രതിസന്ധിയിൽ എസ്പിയുടെയും ബിഎസ്പിയുടേയും നിലപാട് കോൺഗ്രസിന്റെ നില വീണ്ടെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് ഇനിയും പ്രതിബന്ധങ്ങൾ താണ്ടാനുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് പലരും അസംതൃപ്തരായി മടങ്ങുന്നത് എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെയാണ് അതിഥി സിംഗിന്റെയും നിലപാട് മാറ്റം. ഇവർ അവസരത്തിനൊത്ത് മാറുന്നവരോ രാഷ്ട്രീയത്തിൽ പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നവരുമല്ലേ?

English summary
From Raebareli MLA to Rebel MLA: How Aditi Singh splits from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more