ഗുർമീതുമായുള്ള ബന്ധത്തെ കുറിച്ച് ഹണിപ്രീത്, എല്ലാം സമർപ്പിച്ചു, രണ്ട് സ്വകാര്യ ഡയറി പുറത്ത്...
രണ്ട് സ്വകാര്യ ഡയറികളാണ് ദേരാ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെടുത്തത്
ഛണ്ഡിഗഢ്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീതിന്റെ സ്വകാര്യ ഡയറി പുറത്ത്. രണ്ട് സ്വകാര്യ ഡയറികളാണ് ദേരാ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെടുത്തത്. ഇതു സംബന്ധമായ വാർത്ത് സർസ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡയറിൽ ഗുർമീതിന്റെയും ഹണിപ്രീതിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്.കൂടാതെ ദേരയ്ക്ക് പിന്തുണ നൽകുന്ന വിദേശിയരേയും സ്വദേശിയരേയും കുറിച്ചുള്ള വിവരങ്ങളും അവരുടെ മൊബൈൽ ഫോൺ നമ്പറും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിലവിൽ അംബാലിയിലെ ജയിലിലാണ് ഹണിപ്രീത്.

ഡയറിയില നിന്ന് നിർണ്ണായക വിവരം
ദേരയിൽ പോലീസ് നടത്തിയ പരിശേധനയിലാണ് നിർണ്ണായക വിവരങ്ങളുള്ള ഹണിപ്രീതിന്റെ ഡയറി പുറത്തായത്. പോലീസ് കണ്ടെടുത്ത ഡയറിയിൽ ആശ്രമത്തിനു ലഭിച്ച ഉപഹാരങ്ങൾ , സംഭവനകൾ, വരുമാനം , ചെലവ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അതിലുണ്ട്. കൂടാതെ ഹണിപ്രീതിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള മറ്റൊരു ഡയറിയും ലഭിച്ചിട്ടുണ്ട്.

ആദായ നികുതി വകുപ്പിന് കൈമാറി
ദേരയിൽ നിന്ന് ലഭിച്ച ഹണിപ്രീതിന്റെ ഡയറി ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. വിവിധ ദേര ശാഖയിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. കോടിക്കണക്കിനു രൂപമായുടെ വരുമാനമാണ് ദേര സച്ഛാ സൗദ ആശ്രമങ്ങളിൽ നിന്നു ലഭിക്കുന്നത്. നേരത്തെ ആദായ നികുതി വകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു.

ഡയറി കേന്ദ്രീകരിച്ചുള്ള അന്വേഷണം
ഗുർമീതിന് ശിക്ഷ വിധച്ച ദിവസം പഞ്ചകുളയിൽ നടന്ന കലാപത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഡയറിയിൽ ഉണ്ടോയെന്നു പരിശോധിക്കും. കൂടാതെ അതേ ദിവസം നടന്ന കലാപത്തിൽ പണം സ്വരൂക്കൂട്ടിയ വിവരങ്ങൾ ഡയറിയിലുണ്ടോയെന്നും അന്വേഷിക്കുണ്ട്. കലാപത്തിനായി 5 കോടി രൂപ ചിലവിട്ടത് ഹണിപ്രീതിന്റെ നിർദേശ പ്രകാരമാണെന്നും സൂചനയുണ്ട്.

ഹണിപ്രീതിന്റെ സ്വകാര്യ ജീവിതത്ത കുറിച്ചുള്ള വെളിപ്പെടുത്തൽ
ദേരയിൽ നിന്ന് ഹണിപ്രീതിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കാര്യങ്ങൾ ഡയറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഹണിപ്രീതും ഗുർമീതും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരുടെ സ്വകാര്യതയെ കുറിച്ചും പരാമർശിക്കുന്നുണ്ട്. നേരത്തെ കണ്ടെടുത്ത ഡയറികളിൽ ഒന്നിൽ ഹണിപ്രീതിൻരെ കൗമാരത്തെ കുറിച്ചുള്ളതായിരുന്നു. അതിൽ തന്റെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളായ ആമീർഖാൻ,സൽമാൻ ഖാൻ, കജോൾ എന്നിവരെ കുറിച്ചു പരാമർശിച്ചിട്ടുണ്ടായിരുന്നു.

ഡയറിയിൽ ഹണിപ്രീതിന്റെ വെളിപ്പെടുത്തൽ
ഡയറിയിൽ നിന്ന് ഹണിപ്രീതിന്റെ പ്രണയ തകർച്ചയെ കുറിച്ചും തനിക്കു സംഭവിച്ച വഞ്ചനയെ കുറിച്ചും വ്യക്തമായി പരാമർശിക്കുന്നുണ്ട്. പ്രണയം, വഞ്ചന, എന്നിവയെ കുറിച്ചുള്ള ഈരടികളും ഡയറിയിൽ കുറിച്ചിരുന്നു. കൂടാതെ ഗുർമീതിനു വേണ്ടി അത് ഒരു ഗാനവും സമർപ്പിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications