സഞ്ജയ് ഗാന്ധിയും സൗന്ദര്യയും മുതൽ അജിത് പവാർ വരെ, വിമാനയാത്രയിൽ ജീവൻ പൊലിഞ്ഞവർ
രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരണപ്പെട്ട അപകടം. ഇതാദ്യമായല്ല രാഷ്ട്രീയ രംഗത്തെ അതികായർക്ക് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണി വിമാനാപകടത്തിൽ മരണപ്പെട്ടത്.
സഞ്ജയ് ഗാന്ധി മുതൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും തെന്നിന്ത്യൻ നടി സൗന്ദര്യയും അടക്കമുളളവർ വിമാനദുരന്തങ്ങളുടെ രക്തസാക്ഷികളാണ്.
വിജയ് രൂപാണി
മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 2025 ജൂൺ 12ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് മരണപ്പെട്ടത്. . ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI-171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകരുകയായിരുന്നു.

സഞ്ജയ് ഗാന്ധി
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് വിമാനാപകടത്തിൽ അന്തരിച്ചു. ഡൽഹി ഫ്ലൈയിംഗ് ക്ലബ്ബ് വിമാനത്തിൽ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു.
മാധവറാവു സിന്ധ്യ
മുതിർന്ന കോൺഗ്രസ് നേതാവും മുൻ സിവിൽ ഏവിയേഷൻ മന്ത്രിയുമായ മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30-ന് വിമാനാപകടത്തിൽ മരിച്ചു. കാൺപൂരിലെ രാഷ്ട്രീയ റാലിയിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന്റെ 10 സീറ്റുകളുള്ള സ്വകാര്യ വിമാനം ഉത്തർപ്രദേശിലെ മണിപ്പുരിനടുത്ത് മോശം കാലാവസ്ഥയെ തുടർന്ന് തകരുകയായിരുന്നു.
വൈ.എസ്. റെഡ്ഡി
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. റെഡ്ഡിയെ വഹിച്ച ഹെലികോപ്റ്റർ 2009 സെപ്റ്റംബർ 2-ന് നല്ലമല വനമേഖലയിൽ വെച്ച് കാണാതായി. പിന്നീട് ഇത് തകരുകയും റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.
ജനറൽ ബിപിൻ റാവത്ത്
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8-ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. റാവത്തിനൊപ്പം ഭാര്യ മധുലികയും 12 പേരുമുള്ള Mi-17 V5 ഹെലികോപ്റ്റർ കോയമ്പത്തൂരിലെ സുലൂർ എയർഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്ന് ലാൻഡിംഗിന് തൊട്ടുമുമ്പ് മലനിരകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
സൗന്ദര്യ
പ്രമുഖ നടി സൗന്ദര്യ (കെ.എസ്. സൗമ്യ) 2004 ഏപ്രിൽ 17-ന് വിമാനാപകടത്തിൽ മരിച്ചു. ബിജെപി പ്രചാരണത്തിനായി സഹോദരൻ അമർനാഥിനൊപ്പം ബെംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവർ.
ദോർജി ഖണ്ഡു
2011 മെയ് 5-ന്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിനെ വഹിച്ചിരുന്ന ഹെലികോപ്റ്റർ കാണാതായി അഞ്ച് ദിവസത്തിന് ശേഷം ചൈനാ അതിർത്തിക്കടുത്തുള്ള ലുഗുതാംഗിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഓം പ്രകാശ് ജിൻഡാൽ
വ്യവസായിയും ഹരിയാന മന്ത്രിയുമായിരുന്ന ഓം പ്രകാശ് ജിൻഡാൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വെച്ച് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ഈ അപകടത്തിൽ സഹമന്ത്രി സുരേന്ദർ സിംഗും മരിച്ചിരുന്നു.
ജിഎംസി ബാലയോഗി
മുൻ ലോക്‌സഭാ സ്പീക്കർ ജി.എം.സി. ബാലയോഗി ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമവരത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം ട്രെയിനിൽ സെക്കന്തരാബാദിലേക്ക് മടങ്ങാനിരുന്ന ബാലയോഗി അവസാന നിമിഷം വിമാനയാത്ര തിരഞ്ഞെടുക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications