ടിഎൻ ശേഷൻ മുതൽ ലവാസ വരെ; തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഉയർന്ന കടുത്ത വിയോജിപ്പുകൾ, ചരിത്രം ഇങ്ങനെ

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലുൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായഭിന്നത പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ ഗ്യാനേഷ് കുമാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ ഗ്യാനേഷിൻ്റെ നിലപാടുകൾക്കെതിരെ കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാർ 14 തവണ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിഷേധം അലയടിച്ചത്. ഗ്യാനേഷ് കുമാർ ഉടൻ തന്നെ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഗ്യാനേഷ് കുമാർ പദവി ഒഴിഞ്ഞില്ലെങ്കിൽ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്ക്രോച്ച് ജനത പാർട്ടിയും (സിജെപി) മുന്നറിയിപ്പ് നൽകി.

അതേസമയം അഭിപ്രായ ഭിന്നതകൾ ഉണ്ടായെന്ന വിവാദങ്ങൾ തള്ളുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം തന്നെ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് കൈക്കൊണ്ടതാണെന്നാണ് വിശദീകരണം. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാദ്യമായാണോ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാകുന്നതെന്നാണ്? മുൻപ് ഇത്തരത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നപ്പോൾ അത് വിവാദമായിരുന്നോ എന്നും. വിശദമായി പരിശോധിക്കാം

eci2-88671790

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികാരം

ഭരണഘടനയുടെ 324ാം അനുച്ഛേദത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികാരത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്, വോട്ടർ പട്ടിക തയ്യാറാക്കൽ തുടങ്ങിയവയാണ് കമ്മീഷൻ്റെ ചുമതല. നിയമപ്രകാരം രാഷ്ട്രപതിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുക. മൂന്ന് അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാകുക. ഇതിൽ മുഖ്യ കമ്മീഷ്ണർ ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചെയർപേഴ്സണ്‍. കമ്മീഷൻ്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി കൈക്കൊള്ളണമെന്നാണ് നിയമത്തിൽ പറയുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നാൽ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചായിരിക്കണം തീർപ്പുണ്ടാക്കേണ്ടതെന്നും നിയമത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷ്ണറാണ് കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നതെങ്കിലും മൂന്ന് കമ്മീഷൻ അംഗങ്ങൾക്കും ഓരോ വോട്ട് വീതമാണുള്ളത്.

കമ്മീഷൻ അംഗങ്ങൾക്കിടയിൽ മുൻപും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നോ?

1950 ൽ രൂപീകരിക്കപ്പെട്ടത് മുതൽ ഏകാംഗ സംവിധാനമായി പ്രവർത്തിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ
1993 ലാണ് കേന്ദ്രസർക്കാർ മൂന്നംഗ സ്ഥാപനമാക്കി മാറ്റിയത്. അന്ന് ടിഎൻ ശേഷനായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ. എംഎസ് ഗില്ലിനേയും ജിവിജി കൃഷ്ണമൂർത്തിയുമാണ് കമ്മീഷൻ അംഗങ്ങളാണ് അന്ന് നിയമിച്ചത്. ശേഷൻ്റെ അമിതാധികാരത്തിന് തടയിടാനായിരുന്നു ആ നീക്കം എന്ന വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. അതേസമയം തീരുമാനത്തെ ചോദ്യം ചെയ്ത് ടിഎൻ ശേഷൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. മൂന്ന് അംഗ കമ്മീഷൻ സംവിധാനം ഭരണഘടനാപരമായി സാധുവാണെന്നും അംഗങ്ങൾക്കെല്ലാം തുല്യ പദവി ഉണ്ടെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

2009 ലും കമ്മീഷനിൽ തർക്കം ഉടലെടുത്തു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറായ നവീൻ ചൌളയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിഇസി ആയ എൻ ഗോപാലസ്വാമിയാണ് രാഷ്ട്രപതിക്ക് കത്ത് നൽകിയത്. നവീൻ ചൌളയ്ക്ക് രാഷ്ട്രീയ നിഷ്പക്ഷതയില്ലെന്നായിരുന്നു ആരോപണം. എന്നാൽ രാഷ്ട്രപതി ഭവന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്ന് ചൌള തന്നെ മുഖ്യകമ്മീഷ്ണറായി തുടർന്നു.

അഭിപ്രായ ഭിന്നതകൾ സ്വാഭാവികം, പക്ഷെ..

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഏകകണ്ഠമായി തീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ ഭൂരിപക്ഷ തീരുമാനമാണ് അംഗീകരിക്കേണ്ടത്. ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ കമ്മീഷൻ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുൻ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ അശോക് ലവാസ ഇത്തരത്തിൽ തൻ്റെ വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതികളിൽ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകാനുള്ള ഭൂരിപക്ഷ തീരുമാനത്തോടാണ് അദ്ദേഹം വിയോജിച്ചത്. കമ്മീഷൻ്റെ അന്തിമ ഉത്തരവുകളിൽ തൻ്റെ വിയോജിപ്പുകൾ ഉൾപ്പെടുത്താത്തും ലവാസ ചോദ്യം ചെയ്തു. സീനിയോറിറ്റി പ്രകാരം 2020 ൽ ലവാസയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനാകേണ്ടിയിരുന്നത്. എന്നാൽ അതൃപ്തിയെ തുടർന്ന് അദ്ദേഹം 2020ൽ കമ്മീഷനിൽ നിന്നും രാജിവെച്ച് ഒഴിയുകയാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma