കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുരിയലും വാഹനത്തില്‍ കടത്തലും: ഇതാണ് സ്വച്ഛ് ഭാരതിന്‍റെ ജാര്‍ഖണ്ഡ് സ്റ്റൈല്‍

റാഞ്ചി മുനിസിപ്പാലിറ്റി ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്

Google Oneindia Malayalam News

റാഞ്ചി: ഗാന്ധി ജയന്തിയ്ക്ക് ദിവസങ്ങള്‍ മാത്രമവശേഷിക്കെ പുതിയ ക്യാമ്പെയിനുമായി റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. പൊതു സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നീക്കത്തിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍. ഒക്ടോബര്‍ രണ്ടിന് ശേഷം നഗരപ്രദേശങ്ങളില്‍ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയ മുനിസിപ്പാലിറ്റി ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച 10 പേരെ പിടികൂടിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് ലുങ്കി അഴിച്ച് വാങ്ങുകയും പരസ്യമായി മലവിസര്‍ജ്ജനം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ച ശേഷം വിട്ടയയ്ക്കുകയുമായിരുന്നു. ഇവരില്‍ നിന്ന് 100 രൂപി പിഴയായും ഈടാക്കിയിരുന്നു. തിങ്കളാഴ്ചയും മുന്നറിയിപ്പ് വകവെയ്ക്കാതെ പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തിയവരെ വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് കൊണ്ടുപോയ ശേഷം വീട്ടിലേയ്ക്ക് നടന്നുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ എട്ടോളം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം ശിക്ഷിച്ചത്. പരസ്യമായി മലവിസര്‍ജ്ജനം നടത്തുന്നവരെ പരസ്യമായി നാണം കെടുത്തുമെന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

swatchbharath

സംസ്ഥാനത്ത് ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും വേണ്ടിടത്തെല്ലാം ജലമെത്തിക്കുന്നുമുണ്ട് എന്നിട്ടും എന്നിട്ടും പതിവ് രീതികള്‍ തുടരുന്നവരെ ബോധവല്‍ക്കരിക്കാനാണ് നീക്കമെന്നും ജാര്‍ഖണ്ഡ‍് നഗരവികസന മന്ത്രി സിപി സിംഗ് വ്യക്തമാക്കി. റാഞ്ചി എംഎല്‍എ കൂടിയാണ് സിംഗ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 18 അംഗ എന്‍ഫോഴ്സ്മെന്‍റ് സംഘത്തെ നിയോഗിച്ചതായി മുനിസിപ്പില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി വെവ്വേറെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചു.

English summary
With just a week left to meet the October 2 open defecation free (ODF) deadline in urban areas, the RMC has resorted to naming and shaming. On Sunday, at least 10 people who were caught defecating in the open were made to hand over their lungis to the RMC “enforcement” teams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X