കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ചാരക്കണ്ണുകള്‍... സുഭാഷ് ചന്ദ്രബോസ് മുതല്‍, സായി ബാബ വരെ; ഇന്ദിര ഞെട്ടിച്ചു, ഇഎംഎസ്സോ?

1940 കള്‍ മുതലേ സിഐഎ ഇന്ത്യയെ നിരീക്ഷിച്ചുവരികയാണ് എന്നത് തെളിയിക്കുന്നതാണ് ഇപ്പോള്‍ സിഐഎ പുറത്ത് വിട്ട രേഖകള്‍

  • By നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ കണ്ണുകള്‍ എത്താത്ത ഇടങ്ങളില്ലെന്നാണ് പറയുക. ലോകത്തെ മുഴുവന്‍ അവര്‍ സംശയത്തോടെയാണ് കാണുന്നത്. ഒരുകാലത്ത് ചാരപ്പണിയില്‍ അമേരിക്കയും റഷ്യയും തമ്മില്‍ മത്സരം തന്നെ ആയിരുന്നു.

നമ്മുടെ കൊച്ചുകേരളും സിഐഎയുടെ ചാരക്കണ്ണിന് കീഴില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചനസമരത്തിന് പിന്നില്‍ സിഐഎയുടെ പണം ഉണ്ടായിരുന്നു എന്ന് പോലും ആക്ഷേപമുണ്ട്.

ഇന്ത്യയുമായി എത്ര ബന്ധമുണ്ടെന്ന് പറഞ്ഞാലും അമേരിക്കയുടെ ചാരക്കണ്ണുകള്‍ എന്നും ഇന്ത്യക്ക് മേല്‍ ഉണ്ടായിരുന്നു. പണ്ടാണെങ്കില്‍ ഇന്ത്യയ്ക്ക് റഷ്യയോടായിരുന്നു കൂടുതല്‍ അടുപ്പം. 1940 കള്‍ മുതല്‍ തന്നെ സിഐഎ ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിഐഎയുടെ ക്ലാസ്സിഫൈഡ് ഡോക്യുമെന്റ്‌സ്

സിഐഎ പരസ്യപ്പെടുത്തിയ ക്ലാസ്സിഫൈഡ് ഡോക്യുമെന്റ്‌സിലാണ് ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ളത്. 9.3 ലക്ഷം ഡോക്യുമെന്റുകളാണ് സിഐഎ പുറത്ത് വിട്ടിട്ടുള്ളത്. ഇന്ത്യയുടെ ചരിത്രസന്ധികളിലെല്ലാം സിഐഎയുടെ കണ്ണുകള്‍ ഇവിടെ ഉണ്ടായിരുന്നു.

സുഭാഷ് ചന്ദ്ര ബോസ് മരിച്ചോ?

1948 ല്‍ നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക രേഖകള്‍. എന്നാല്‍ സുഭാഷ് ചന്ദ്രബോസ് അന്ന് മരിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്.

സിഐഎയുടെ കണക്കില്‍

അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും ഇത് സംബന്ധിച്ച് അന്ന് തന്നെ നിരീക്ഷണം നടത്തിയിരുന്നു. അവര്‍ക്ക് ലഭിച്ച വിവരം പ്രകാരം ബോസ് ആ വിമാന അപകടത്തില്‍ മരിച്ചിട്ടുണ്ട്.

ഇന്ത്യ-പാകിസ്താന്‍ യുദ്ധം

1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധം സംബന്ധിച്ച് സിഐഎയ്ക്ക് മുന്‍കൂര്‍ വിവരം ഒന്നും അധികം ലഭിച്ചിരുന്നില്ലെന്നാണ് സൂചന. ആ യുദ്ധമാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിവച്ചത്. രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമാകാത്തതുകൊണ്ട് മാത്രമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് ആ വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ സാധ്യമാകാതെ വന്നത്.

ഇന്ദിര ഗാന്ധി ഞെട്ടിച്ചു

എല്ലായിടത്തും ചാരക്കണ്ണുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്ദിര ഗാന്ധിയുടെ കാര്യത്തില്‍ സിഐഎ പരാജയപ്പെട്ടു എന്ന് തന്നെ കരണം. 1971 ലെയുദ്ധം മാത്രമല്ല, ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പോലും സിഐഎയ്ക്ക് മുന്‍കൂര്‍ വിവരം ഒന്നും ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ ആണവ പരീക്ഷണം

ഇന്ത്യയുടേയും പാകിസ്താന്റേയും ആണവ മേഖലയിലുള്ള പരീക്ഷണങ്ങള്‍ എന്നും അമേരിക്കയുടെ നിരീക്ഷണത്തില്‍ തന്നെ ആയിരുന്നു. പഭൂഖണ്ഡത്തിലെ സംഘര്‍ഷസാധ്യത കുറക്കുന്നതിനായി ഒരു രഹസ്യ ദൗത്യസംഘത്തെ നിയോഗിക്കുന്നതിന് പോലും സിഐഎ നിര്‍ദ്ദേശിച്ചിരുന്നത്രെ

സത്യസായി ബാബയെ കുറിച്ചും

ഇന്ത്യയിലെ ആരാധ്യപുരുഷനും ആള്‍ദൈവവും ആയിരുന്ന സത്യസായി ബാബയും സിഐഎയുടെ നിരീക്ഷണത്തില്‍ തന്നെ ആയിരുന്നു എന്ന് കരുതേണ്ടിവരും. സിഐഎയുടെ ക്ലാസിഫൈഡ് ഡോക്യുമെന്റുകളില്‍ ബാബയെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്.

ലോകം മുഴുവന്‍ വ്യാപിക്കാവുന്ന മതം

സത്യസായി ബാബയുടെ, കീഴില്‍ ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കാവുന്ന ഒരുമതം തന്നെ വളര്‍ന്നുവന്നേക്കും എന്നായിരുന്നു സിഐഎയുടെ നിരീക്ഷണങ്ങളില്‍ ഒന്ന്. 16 പേജ് റിപ്പോര്‍ട്ട് ആണ് ബാബയെ കുറിച്ചുള്ളത്.

നല്ലതും ചീത്തയും ഉണ്ട്

സത്യസായി ബാബയുടെ സാന്നിധ്യം ഇന്ത്യയെ പോലെ ഉള്ള ഒരു രാജ്യത്ത് മതസൗഹാര്‍ദ്ദത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കാര്യം. ബാബയ്ക്ക് ഉണ്ട് എന്ന് അവകാശപ്പെടുന്ന അമാനുഷിക സിദ്ധികള്‍ ഒന്നും തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിലും സിഐഎ

കേരളത്തിലും സിഐഎ ഇടപെടലുകള്‍ നടത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്ത് വിട്ട ഡോക്യുമെന്റുകളില്‍ ഇത് പറയുന്നില്ല. എന്നാല്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന പാട്രിക് മോയിനിഹാന്‌റെ പുസ്തകത്തില്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

English summary
How the CIA tracked important events and personalities in India over a period of more than five decades beginning in the late 1940s.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X