കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ ആത്മഹത്യ മുതല്‍ കിം ജോങ് ഉന്നിന്റെ മരണം വരെ, വിവാദങ്ങള്‍ അലയടിച്ച 2020!!

Google Oneindia Malayalam News

ദില്ലി: വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത വര്‍ഷമായിരുന്നു 2020. കൊവിഡ് അലയടിച്ച വര്‍ഷമായിരുന്നിട്ട് കൂടി പതിവില്‍ കവിഞ്ഞ വിവാദങ്ങളാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഏറ്റവും ചര്‍ച്ചയായ വിവാദങ്ങളിലൊന്നായിരുന്നു ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലും ജനുവരിയില്‍ രാജകീയ അധികാരവും പദവിയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വടക്കന്‍ അമേരിക്കയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും തീരുമാനിച്ചിരുന്നു.

1

അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടനെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. സാമ്പത്തികമായി സ്വതന്ത്രനാവാനാണ് ഈ തീരുമാനമെന്നും ഹാരി രാജകുമാരന്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങളുടെ ഇനിയുള്ള സമയം ബ്രിട്ടനിലും അമേരിക്കയിലുമായി ചെലവിടുമെന്നും മകന്‍ ആര്‍ച്ചിക്ക് വേണ്ടി സമയം മാറ്റി വെക്കാന്‍ ശ്രമിക്കുമെന്നും ഹാരിയും മേഗനും പറഞ്ഞിരുന്നു.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മരണമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. കിമ്മിന്റെ സഹോദരി കിം യോ ജോങ് അടുത്ത ഭരണാധികാരിയായി എത്തുമെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കിം മരിച്ചെന്നായിരുന്നു പ്രചാരണം. മുത്തച്ഛന്‍ കിം സുങിന്റെ ജന്മദിന ചടങ്ങില്‍ കിമ്മിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹം മരിച്ചെന്ന് അഭ്യൂഹങ്ങള്‍ പരന്നത്.

അതേസമയം ഫൈവ്ജി സ്പീഡിലുള്ള പുതിയ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കൊവിഡ് പരത്തുന്നതിന് കാരണക്കാരാവുമെന്നായിരുന്നു മറ്റൊരു അഭ്യൂഹം. അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ വക്താവ് മോണിക ഗെഹ്നര്‍ ഇത് വെറും വ്യാജ പ്രചാരണമാണെന്ന് ആരോപിച്ചു. കൊവിഡിനും ഫൈവ്ജിക്കും യാതൊരു ബന്ധവുമില്ല. സാങ്കേതിക അടിസ്ഥാനമില്ലാതെയാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും ഗെഹ്നര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം വിവാദമുണ്ടാക്കിയത് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണമാണ്. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. വാര്‍ത്ത പുറത്തുവന്ന ശേഷം ബോളിവുഡിനും പ്രമുഖ സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ പ്രചാരണം നടക്കുന്നതാണ് കണ്ടത്. കരണ്‍ ജോഹറും സല്‍മാന്‍ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും, സ്വജനപക്ഷപാതിത്വമാണ് സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണങ്ങള്‍. പിന്നീട് ഈ ആരോപണങ്ങള്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയിലേക്കാണ് പോയത്. മയക്കുമരുന്ന് അന്വേഷണം വരെ ഇതുമായി ബന്ധപ്പെട്ട് നടന്നു. പല ബോളിവുഡ് താരങ്ങളെയും കേസില്‍ ചോദ്യം ചെയ്തു.

English summary
from sushant singh rajput to kim jong un, 2020 have so many controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X