Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ് 2018: എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റില്‍ ടാക്സ് റിബേറ്റും സ്ത്രീകള്‍ക്ക് പദ്ധതികളും

ദില്ലി: 2018 പുതിയ ബജറ്റിന് ഇനി രണ്ടാഴ്ച മാത്രമേയുള്ളൂ. എങ്കിലും പ്രതീക്ഷകളും പ്രവചനങ്ങളുമായാണ് ബജറ്റിനെ ഉറ്റുനോക്കുന്നവർ രംഗത്ത് വന്നിരിക്കുന്നത്. നിരവധി വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും പ്രീ ബജറ്റ് മെമ്മോറാണ്ടവുമായി രംഗത്ത് വരുന്നുണ്ട്. ഏറെ ചർച്ചാ വിഷയമായ നോട്ട് നിരോധനവും ജിഎസ്ടിയും നിലവിൽ വന്നതിനുശേഷമുള്ള ബജറ്റ് പ്രഖ്യാപനമായതുകൊണ്ട് തന്നെ സാധാരണക്കാർ പോലും ഉറ്റുന്നോക്കുന്ന ബജറ്റാണിത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. അടുത്ത ബജറ്റിന് മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ ജനപ്രിയ പദ്ധതികള്‍ക്ക് തന്നെയായിരിക്കും ഊന്നല്‍ നല്‍കുക. പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സാധ്യത. ആദായനികുതി പിരിക്കുന്നതും അതിന്റെ വെട്ടിപ്പും തടയാനുള്ള പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നാണ് സൂചനകൾ.

Arun Jaitley

സ്ത്രീകളുടെ താൽപ്പര്യം സംരക്ഷിക്കുന്നത് ഉതകുന്നതരത്തിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ശുദ്ധജലം, സൗരോര്‍ജ പദ്ധതികള്‍, എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കാനും കമ്പനികള്‍ക്കുള്ള നികുതിയിനത്തില്‍ ഇളവ് എന്നീ ആവശ്യങ്ങള്‍ വ്യാപാരികള്‍ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

ആദായനികുതി പിരിക്കുന്നതും അതിന്റെ വെട്ടിപ്പും തടയാനുള്ള പരിഷ്‌കാരങ്ങളും ഉണ്ടാവും. അതിന് പുറമെ വ്യാപാരികള്‍ക്കായി നികുതി നിരക്കുകള്‍ കാര്യമായ കുറവും വരുത്തുമെന്നാണ് സൂചനകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+