ലോക്ഡൗണ്‍ മുതല്‍ പക്ഷിപ്പനിവരെ; ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാര്‍ത്തകള്‍ ഇവ, പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കുമ്പോള്‍ വാര്‍ത്താ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞവയുടെ പട്ടിക പുറത്ത് വിട്ടു. വാര്‍ത്താ വിഭാഗത്തില്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ടോക്യോ ഒളിമ്പിക്‌സ്, ബ്ലാക്ക് ഫംഗസ്, അഫ്ഗാനിസ്ഥാന്‍ ന്യൂസ്, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ഉഷ്ണ മേഖലാ ചുഴലിക്കാറ്റ്, ലോക്ഡൗണ്‍, സൂയിസ് കനാല്‍ ക്രൈസിസ്, കര്‍ഷക പ്രക്ഷോഭം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എന്നിവവയാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാര്‍ത്താ വിഭാഗത്തിലെ ആദ്യ പത്ത് സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം നിയര്‍മി, വാട്ട് ഈസ്, സിനിമ, സ്‌പോര്‍ട്‌സ്, വ്യക്തി വിവരങ്ങല്‍ എന്നിവയില്‍ ഇന്ത്യക്കാര്‍ തിരഞ്ഞ 10 കാര്യങ്ങളുടെ പട്ടിക പുറത്ത് വന്നിരുന്നു.

നിയര്‍മി എന്ന് കൂട്ടിചേര്‍ത്ത് തിരഞ്ഞത് കോവിഡ് വാക്‌സീന്‍ നിയര്‍മി, കോവിഡ് ടെസ്റ്റ് നിയര്‍ മി, ഫുഡ് ഡെലിവറി നിയര്‍മി, ഓക്‌സിജന്‍ സിലിണ്ടര്‍ നിയര്‍മി, കോവിഡ് ഹോസ്പിറ്റല്‍ നിയര്‍മി, ടിഫ്ഫിന്‍ സര്‍വീസ് നിയര്‍മി, ടേക്ക്ഔട്ട് റസ്റ്റോറന്റ്‌സ് നിയര്‍മി, ഫാസ്ടാഗ് നിയര്‍മി, ഡ്രൈവിംഗ് സ്‌കൂള്‍ നിയര്‍മി എന്നിവയാണ് ഇന്ത്യക്കാര്‍ നിയര്‍മി ചേര്‍ത്ത് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് കാര്യങ്ങള്‍. 2021ല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ അതിനെ സംബന്ധിച്ച് തിരഞ്ഞവരുമുണ്ടായിരുന്നു.

കോവിഡ് വാക്‌സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം, വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, ഒക്‌സിജന്‍ ലെവല്‍ എങ്ങനെ വര്‍ധിപ്പിക്കാം, പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം, വീട്ടില്‍ എങ്ങനെ ഒക്‌സിജന്‍ നിര്‍മ്മിക്കാം, ഇന്ത്യയില്‍ ഡോഗ്‌കോയിന്‍ എങ്ങനെ വാങ്ങാം, ബനാന ബ്രഡ് ഉണ്ടാക്കുന്നത് എങ്ങനെ, ഐപിഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം, ബിറ്റ്‌കോയിനില്‍ എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യാം, മാര്‍ക്കുകളുടെ ശതമാനം എങ്ങനെ കണക്ക്കൂട്ടാം എന്നാണ് തിരഞ്ഞത്.

സിനിമ വിഭാഗത്തില്‍ സൂര്യ നായകനായ ജയ്ഭീം, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ ശേര്‍ഷാഹ്, സല്‍മാന്‍ ഖാന്റെ രാധെ ഈ മൂന്ന് ചിത്രങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് എന്നാണ് പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്. സിനിമകളുടെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ദൃശ്യം 2വും ഇടം നേടിയിട്ടുണ്ട്. ലോകത്ത് തിരഞ്ഞതില്‍വച്ച് മാര്‍വല്‍ പുറത്തിറക്കിയ ഇറ്റേര്‍ണല്‍ ആണ് ആദ്യ സ്ഥാനത്ത്.
Recommended Video

കൂടാതെ ബ്ലാക്ക് വിന്‍ഡോ, ഡ്യൂണ്‍, ശാങ്ക് ചി എന്നിവയും ലോകത്ത് തിരഞ്ഞവയില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ജയ്ഭീം, ശേര്‍ഷാഹ്, രാധേ, ബെല്‍ബോട്ടം, ഇറ്റേര്‍ണല്‍സ്, മാസ്റ്റര്‍, സൂര്യവന്‍ഷി, ഗോഡ്‌സില്ല വേഴ്‌സസ് കോംഗ്, ദൃശ്യം 2, ഭുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നീ ചിത്രങ്ങളാണ് തിരഞ്ഞത്. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ വ്യക്തികളുടെതായി ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ധീരജ് ചോപ്രയേയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്. മുംബൈയിലെ ലഹരികേസില്‍ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനുമായി ബന്ധപ്പെട്ട കേസ്, ലൈംഗിക സിനിമ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയിലെ വ്യവസായി ശെഹ്‌നാസ് ഗില്‍ എന്നിവയാണ് വ്യക്തികളുടെ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ തിരഞ്ഞ കാര്യങ്ങള്‍.












Click it and Unblock the Notifications