കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിപക്ഷ ഐക്യം: പ്രാദേശിക കൂട്ടുകെട്ടിന് കോണ്‍ഗ്രസ്! സൂചനകള്‍ പുറത്ത്!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയ പ്രതിപക്ഷ ഐക്യം വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വെല്ലുവിളിയാവുമെന്ന് സൂചന. 2019ല്‍ ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ബിജെപിക്ക് ദേശീയ തലത്തില്‍ ഭീഷണിയാവുമെന്നാണ് സൂചനകള്‍. രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിയും ഇത് സംബന്ധിച്ച് പ്രസ്താവനകള്‍ നടത്തിയിരുന്നു. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബുസം ഹസന്‍ കൈരാന ലോക്സഭാ സീറ്റില്‍ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് നേതാവിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ മണ്ഡലം ബിജെപിയില്‍ നിന്നാണ് കോണ്‍ഗ്രസ്- എസ്പി- ബിഎസ്പി പിന്തുണയോടെ ആര്‍എല്‍ഡി പിടിച്ചെടുത്തത്.

വന്‍തോതില്‍ ജാട്ട് സമുദായത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് രാഷ്ട്രീയ ലോക് ദള്‍. ബിജെപി ഇതര പാര്‍ട്ടികളായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ബിജെപി മുക്ത ഭരണത്തിന് വേണ്ട് അണിനിരന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായതോടെ 2019ല്‍ നടക്കാനിരിക്കുന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും വിധി ബിജെപിക്ക് അനുകൂലമാകില്ലെന്നാണ് സൂചന.

 പ്രാദേശിക പാര്‍ട്ടികളെ ഇറക്കാന്‍ കോണ്‍ഗ്രസ്

പ്രാദേശിക പാര്‍ട്ടികളെ ഇറക്കാന്‍ കോണ്‍ഗ്രസ്

നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. എന്നാല്‍ ചിലയിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് ശക്തി തെളിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ച് ബിജെപിക്കെതിരെ വിജയം നേടാനുള്ള തന്ത്രം കോണ്‍ഗ്രസും പയറ്റും. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ബിജെപിയുടെ പ്രധാന എതിരാളി. ഈ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നതോടെ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ചൗധരി പറയുന്നത്. ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുടെ സാന്നിധ്യവും ഈ സംസ്ഥാനങ്ങളിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

 ആരുമായും സഹകരിക്കും??

ആരുമായും സഹകരിക്കും??


കോണ്‍ഗ്രസുമായി സഹകരിക്കാന്‍ രാജ്യത്തെ വിവിധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കമാണ്. എന്നാല്‍ ശരിയായ പാര്‍ട്ടിയുമായി മാത്രം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ നിബന്ധന. എന്നാല്‍ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മൂന്നാം മുന്നണി വന്നേക്കുമെന്ന സൂചനകള്‍ക്കിടെ പുതിയ പ്രസ്താവനയുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. സീറ്റുകള്‍ പങ്കുവെക്കുമ്പോള്‍‍ കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മായാവതിയുടെ താക്കീത്.

 കര്‍ണാടകത്തില്‍ സഖ്യം

കര്‍ണാടകത്തില്‍ സഖ്യം


കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് തടയുന്നതിന് വേണ്ടായായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം രൂപപ്പെട്ടത്. 104 സീറ്റുകള്‍ നേടി ബിജെപി കര്‍ണാടകത്തില്‍ ഒന്നാമതെത്തിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ രാജിവെച്ച് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് കീഴിലുള്ള സര്‍ക്കാരിന് വഴിമാറിക്കൊടുത്തത്. കോണ്‍ഗ്രസ് മനീഷ് തിവാരി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുമെന്ന സൂചനകളും കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയിലുണ്ട്.

കൈരാന നല്‍കുന്ന സന്ദേശം

കൈരാന നല്‍കുന്ന സന്ദേശം

ബിജെപി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ സീറ്റുകളും ഒറ്റയടിക്ക് ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. നൂര്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസനാണ് 5662 വോട്ടുകളൂടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ബിജെപിയുടെ അവ്നി സിംഗിനെയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. 94,875 വോട്ടുകളാണ് നയീമുലിന് ലഭിച്ചത്. ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് ചൗഹാന്റെ മരണത്തോടെയാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയില്‍ റോഡ് അപകടത്തിലായിരുന്നു ലോകേന്ദ്ര മരിച്ചത്. ഈ മണ്ഡലത്തില്‍ ബിജെപിയെ സഹതാപ തരംഗം പോലും സഹായിച്ചില്ല എന്നതാണ് വാസ്തവം.

English summary
The Congress will be the fulcrum of the joint effort by opposition parties to unite against the BJP at a national level in 2019, Jayant Chaudhary of the Rashtriya Lok Dal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X