കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ മുതൽ കൊവിഡ് പ്രതിരോധത്തിനുള്ള ഫണ്ട് വരെ;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടത്

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധി നേരിടാൻ കൂടുതൽ ഫണ്ടുകൾ അനുവദിക്കണമെന്നും വാക്സിൻ വിതരണം സംബന്ധിച്ചും കേന്ദ്രത്തോട് ആവശ്യങ്ങളുയർത്തി മുഖ്യമന്ത്രിമാർ.കൊവിഡ് മഹാമാരി നേരിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി വിളിച്ച് ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രിമാർ കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിച്ചത്.
ഹരിയാന, ഡൽഹി,ചത്തീസ്ഗഡ്, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

narendra modi

കൊവിഡ് ബാധിച്ച് മരിച്ചവരിൽ അർഹരായവർക്ക് സഹായം നൽകുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ (എസ്ഡിആര്‍എഫ്) ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് നേതാക്കളോട് പറയണം, ജാഗ്രത തുടർന്നില്ലേങ്കിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും അദ്ദേഹം ഓർമ്മിച്ചു. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള ബിജെപി പ്രതിഷേധങ്ങളെ ഉന്നംവെച്ചായിരുന്നു താക്കറെയുടെ പ്രതികരണം.

സംസ്ഥാനം കൊവിഡ് പ്രതിസന്ധിയെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് കൂടിക്കാഴ്ചയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞു. മഹാമാരിയെ നേരിടാൻ സംസ്ഥാനം ഇതിനകം തന്നെ 4,000 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ജിഎസ്ടികുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരു്നന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കൊവിഡ് കേസുകൾ ഉയരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. യോഗത്തിന് പിന്നാലെ നവംബർ 26 മുതൽ അതിർത്തിയിലെ ആറ് ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി ഖട്ടർ അറിയിച്ചു.

ഗുജറാത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി രൂപാണി യോഗത്തിൽ വ്യക്തമാക്കി. ദീപാവലിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നിരുന്നു. ഇതോടെ ഇവിടെ രാത്രകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വാക്സിനേഷൻ ഡ്രൈവിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചതായും രൂപാണി പ്രധാനമന്ത്രിയെ അറിയിച്ചു.

ആർടി-പിസിആർ ടെസ്റ്റുകൾ മാത്രം നടത്താൻ മറ്റ് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. മികച്ച പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ സംസ്ഥാനത്തെ മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് യോഗത്തിൽപങ്കെടുത്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ യോഗത്തിൽ അറിയിച്ചു.

12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്

പ്രസംഗമത്സര വിജയിയോട് തൊപ്പി വെക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട് യുവസമിതി, വാട്സ് ആപ്പ് ചാറ്റ് വിവാദത്തിൽപ്രസംഗമത്സര വിജയിയോട് തൊപ്പി വെക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട് യുവസമിതി, വാട്സ് ആപ്പ് ചാറ്റ് വിവാദത്തിൽ

English summary
From vaccine to covid prevention fund; this is what cm's asked modi in meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X